നേതാക്കളുടെ മക്കളുടെ തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല-പി. ജയരാജന്‍

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യങ്ങളില്‍ മാത്രമേ പാര്‍ട്ടി പ്രതികരിക്കേണ്ടതുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യതയുമില്ല. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ജയരാജന്‍ ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. അത്തരം ഇടപെടലുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മകന്‍ ഏതെങ്കിലും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവന്‍ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. തന്റെ മൂത്തമകന്‍ ജെയിന്‍രാജ് ദുബായിലെയും ഇളയയാള്‍ ആശിഷ് പി രാജ് മാലിദ്വീപിലെയും കമ്ബനിയില്‍ ജോലി ചെയ്തുവരികയാണ്. വന്ദേഭാരത് സ്‌കീമില്‍ ഇരുവരും നാട്ടില്‍ എത്തുകയായിരുന്നുവെന്നും ചോദ്യത്തിന് ഉത്തരമായി പി ജയരാജന്‍ പറഞ്ഞു.