Kerala NewsLatest NewsNews

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുമോയെന്ന് ഇന്നറിയാം

കൊച്ചി: ഒക്ടോബർ 15 മുതൽ പകുതി ആളുകളുമായി തിയേറ്ററുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൻറെ യോഗം ഇന്ന് കൊച്ചിയിൽ ചേരും.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേക സാമ്ബത്തിക പാക്കേജ്‌അനുവദിക്കാതെ തിയേറ്ററുകൾ തുറക്കാനാവില്ലെന്ന നിലപാടിലാണ് ഉടമകൾ. വിനോദ നികുതി ഒഴിവാക്കുകയും വേണം എന്നാവശ്യപ്പെടുന്നു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗം.

ഒക്ടോബർ 15 മുതൽ തീയേറ്ററുകൾ തുറക്കാൻ അനുമതി കിട്ടിയെങ്കിലും കേരളത്തിൽ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബറും. ലോക്ക്ഡൗൺ കാലത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായം കിട്ടാത്തതാണ് പ്രതിഷേധത്തിന് കാരണം. അതേ സമയം അൺലോക്ക് 5.0-യിൽ തീയേറ്ററുകളെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെസ്വാഗതം ചെയ്ത് രാജ്യത്തെ മൾട്ടിപ്ലെക്സുകളുടെ സംഘടനയായ മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ്‌ ഇന്ത്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button