HealthLatest News

ആഴ്ച്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടോ ? കരുതല്‍​ വേണമെന്ന്​ ലോകാരോഗ്യ സംഘടന

ജനീവ: പ്രതിദിനം തുടര്‍ച്ചയായി എത്ര മണിക്കൂര്‍ നിങ്ങള്‍ ജോലി ചെയ്യുന്നുണ്ട്​ ? സമയം ഏറെ കൂടുതലാണെങ്കില്‍ മരണം വരെ സംഭവിക്കുമെന്ന ​മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജോലി സമയം കൂടിയതിനെ തുടര്‍ന്ന് മസ്​തിഷ്​കാഘാതം, ഹൃദയാഘാതം​ എന്നിവ മൂലം 2016 ല്‍ മാത്രം ലോകത്ത്​ 745,000 പേര്‍ മരിച്ചതായി എന്‍വയറണ്‍മെന്‍റ്​ ഇന്‍റര്‍നാഷനല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്​ ചൂണ്ടിക്കാട്ടുന്നു .2000ലെ കണക്കുകളെക്കാള്‍ 30 ശതമാനം കൂടുതലാണിത് .

അതെ സമയം മരണപ്പെട്ടവരില്‍ കൂടുതലും മധ്യവയസ്​കരോ വൃദ്ധരോ ആയ പുരുഷന്മാരാണ്​. യുവത്വത്തില്‍ ഇതിനോടു പൊരുത്തപ്പെട്ടു നില്‍ക്കാന്‍ ശരീരത്തിനാകുമെങ്കിലും പിന്നീട്​ സ്ഥിതി വഷളായേക്കും .അതോടെയാണ്​ മരണം വരെ സംഭവിക്കുന്നത്​.

ഒരാഴ്ചയില്‍ 55 മണിക്കൂറും അതില്‍ കൂടുതലും ജോലിയെടുക്കുന്നത്​ ഗുരുതരമായ ആരോഗ്യ പ്രശ്​നമുണ്ടാക്കുമെന്ന്​ ലോകാരോഗ്യ സംഘടന പരിസ്​ഥിതി, ആരോഗ്യ വിഭാഗം ഡയറക്​ടര്‍ മരിയ നെയ്​റ വെളിപ്പെടുത്തി . ജപ്പാന്‍, ചൈന, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പെടുന്ന തെക്കു കിഴക്കന്‍ ഏഷ്യ, പശ്​ചിമ പസഫിക്​ മേഖലകളിലുള്ളവരിലാണ്​ സ്ഥിതി ഗുരുതരമായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് .

ഒരാഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി​ ചെയ്യുന്നത്​ മസ്​തിഷ്​കാഘാതത്തിന്​ 35 ശതമാനവും ​ഹൃദ്രോഗത്തിന്​ 17 ശതമാനവും അധിക സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്​ വ്യക്​തമാക്കുന്നു. 2000- 16 വര്‍ഷങ്ങള്‍ക്കിടയിലെ കണക്കുകളാണ്​ ലോകാരോഗ്യ സംഘടന പരിശോധിച്ചത്​. കോവിഡ് പ്രതിസന്ധിയില്‍ ​ ജോലി സമയം പല വിഭാഗങ്ങള്‍ക്കും ഏറെ കൂടുതലായതിനാല്‍ കരുതല്‍​ വേണമെന്ന്​ ലോകാരോഗ്യ സംഘടന മേധാവി അദനം ഗെബ്രിയസൂസ്​ നിര്‍ദേശിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button