DeathEditor's ChoiceKerala NewsLatest NewsLocal NewsNewsUncategorized
പോലീസ് ഡ്രൈവർ സ്റ്റേഷനിൽ തൂങ്ങിമരിച്ചു.

തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് ഡ്രൈവർ സ്‌റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം പോലീസ് സ്‌റ്റേഷൻ ഡ്രൈവർ മനോജിനെയാണ് മരിച്ച നിലയിൽ കണ്ടത്. 42 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. ഇന്ന് പുലർച്ചെ സ്റ്റേഷനിലെത്തി രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.