പോലീസ് കനിഞ്ഞു, സ്വപ്നയുമായി ഉന്നതർ ബന്ധപെട്ടു.

എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത ഉന്നതരുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഫോണില്‍ ബദ്ധപ്പെട്ടതായി കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയിക്കുന്നു. ഇതിനായി സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ സഹായം ചെയ്തു കൊടുത്തു എന്നാണു അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. വിയ്യൂര്‍ ജയിലില്‍ റിമാന്‍റിലുള്ള സ്വപ്നയേയും കെ ടി റമീസിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഉന്നതര്‍ സംസാരിച്ചതെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. എന്‍ഐഎയും കസ്റ്റംസും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു.ഇതിനിടെ നെഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്‌ക്ക് മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയതിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ അസഭാവികത ഉള്ള സാഹചര്യത്തിലാണ് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
സ്വപ്നയെയും കെ ടി റമീസിനെയും ആശുപത്രിയിലെത്തിച്ചതില്‍ ദുരൂഹതയുണ്ടന്നും കേന്ദ്ര ഏജൻസികൾ ബലമായി സംശയിക്കുന്നത്. ആറ് ദിവസം മുന്‍പാണ് സ്വപ്നയെ വിയ്യൂര്‍ ജയിലില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത്. അതേസമയത്താണ് ഉന്നതരായ പലര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നൽകിയിരുന്നത്.
സ്വപ്നയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണിൽ കേസുമായി ബന്ധപ്പെട്ട ഉന്നതർ സംസാരിച്ചുവെന്നാണ് എന്‍ഐഎക്കും കസ്റ്റംസിനും ലഭിച്ച വിവരം ഉള്ളത്. നെഞ്ചുവേദന എന്ന് പറഞ്ഞാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി പ്രവേശനത്തിലൂടെ ഫോണില്‍ സംസാരിക്കാന്‍ വഴിയൊരുക്കിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ഇക്കാര്യത്തിൽ സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥർ സർവ്വ സഹായവും ചെയ്തു കൊടുക്കുകയായിരുന്നു എന്നാണു നിഗമനം.
നെഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്‌ക്ക് മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയതിൽ അസ്വാഭാവിതയുണ്ടെന്നു ജയിൽ വകുപ്പും സംശയിക്കുന്നു. വിയ്യൂർ ജയിൽ മെഡിക്കൽ ഓഫിസറോടാണ് ജയിൽ വകുപ്പ് ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുമായി സംസാരിച്ച ശേഷം റിപ്പോർട്ട് നൽകണമെന്നാണ് ജയിൽ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായുള്ള മെഡിക്കൽ ബോർഡ് യോഗവും നടക്കുകയുണ്ടായി.
റമീസിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വലിയ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. റമീസിന് ഇതുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ റമീസിന് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
നേരത്തെ ആറ് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിടുന്നത്. ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്‌ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റുകയായിരുന്നു.
തുടർന്നാണ് വയറുവേദന എന്ന് പറഞ്ഞു റമീസിനെയും, നെഞ്ചുവേദന എന്നുപറഞ്ഞു സ്വപ്നയേയും വീണ്ടും തൃശൂർ മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഇസിജിയിൽ വ്യതിയാനം കണ്ടതിനു പിന്നാലെ മെഡിസിൻ വിഭാഗം സ്വപ്നയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. മാനസിക സമ്മർദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതിൽ കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥതയ്ക്കു കാരണമായതെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തി. തുടർന്നു വനിതാ തടവുകാർക്കുള്ള സെല്ലിൽ കിടത്തിയാണ് ചികിത്സ നടത്തിയിരുന്നത്. രക്തപ്രവാഹം സാധാരണ നിലയിലായെന്നു വ്യക്തമായ സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ ഞായറാഴ്ച വൈകിട്ട് വീണ്ടുംനെഞ്ചുവേദന അനുഭവപ്പെട്ടുവെന്നു പറഞ്ഞു വീടും കൊണ്ട് വന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടക്കുന്നതായി അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എ സി മൊയ്തീനും തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാണെന്നും ഇതിനായാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്നയെ പ്രവേശിപ്പിച്ചതിന് തൊട്ടടുത്ത ദിവസം മന്ത്രി എ സി മൊയ്തീന്‍ ആശുപത്രിയിലെത്തി. കോവിഡ് രോഗികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ആലോചനക്കെന്ന് പറഞ്ഞാണ് മന്ത്രിയും കലക്ടറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും യോഗം ചേര്‍ന്നത്. എംഎല്‍എയായ തന്നെ യോഗത്തിലേക്ക് വിളിക്കാതിരുന്നതില്‍ ദുരൂഹതയുണ്ട്. അനില്‍ അക്കര പറഞ്ഞു. സ്വപ്ന സുരേഷുമായി എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത ഉന്നതര്‍ ഫോണില്‍ സംസാരിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ട്. വിയ്യൂര്‍ ജയിലില്‍ റിമാന്‍റിലുള്ള സ്വപ്നയേയും കെ ടി റമീസിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് ഉന്നതര്‍ സംസാരിച്ചതെന്നാണ് വിവരം.
സ്വപ്നയെയും കെ ടി റമീസിനെയും ആശുപത്രിയിലെത്തിച്ചതില്‍ ദുരൂഹതയുണ്ടന്നും കേന്ദ്ര ഏജൻസികൾ പറയുന്നുണ്ട്. ആറ് ദിവസം മുന്‍പാണ് സ്വപ്നയെ വിയ്യൂര്‍ ജയിലില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ച് ഉന്നതർ സംസാരിച്ചുവെന്നാണ് എന്‍ഐഎക്കും കസ്റ്റംസിനും ലഭിച്ചിട്ടുള്ള വിവരം.