CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

എം.ശിവശങ്കറിന് ഹൈക്കോടതി ഒരിക്കൽ കൂടി അറസ്റ്റ് തടഞ്ഞുകൊണ്ട് സുരക്ഷ ഒരുക്കി, മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വർണക്കടത്തിന് ഉപയോഗപ്പെടുത്തി, ഔദ്യോഗിക പദവി സ്വർണക്കടത്തിനായി ദുരുപയോഗം ചെയ്തു

കൊച്ചി/ വിവാദമായ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഹൈക്കോടതി ഒരിക്കൽ കൂടി അറസ്റ്റ് തടഞ്ഞുകൊണ്ട് സുരക്ഷ ഒരുക്കി. അടുത്ത ബുധനാഴ്ച വരെ അറസ്റ്റ് തടഞ്ഞ് കൊണ്ട് ഹൈക്കോടതി ഒരിക്കൽ കൂടി ശിവശങ്കറിന് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയിരിക്കുകയാണ്. സ്വർണക്കടത്തിൽ എം.ശിവശങ്കറിന് നേരിട്ട് ഇടപെടലുള്ളതായാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്. അത് കൊണ്ടുതന്നെ മുൻ‌കൂർ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) വാദം കേട്ട ശേഷം 28ന് വിധി പറയാൻ മാറ്റി വെച്ച് കൊണ്ടാണ് കോടതി വീണ്ടും ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

തെളിവുകൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിക്കൊണ്ടാണ് ഇഡി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തത്. ഇഡിക്കു വേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹാജരായിരുന്നത്. കസ്റ്റംസും ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും തള്ളണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വർണക്കടത്തിന് ഉപയോഗപ്പെടുത്തിയെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. 2018ലെ വാട്സാപ് സന്ദേശങ്ങൾക്ക് ശിവശങ്കർ കൃത്യമായ മറുപടി നൽകിയിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു കാർഗോ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത് കേസിൽ നേരിട്ടുള്ള ഇടപെടലായാണ് പരിഗണിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലുകളിൽ പൂർണമായ നിസഹകരണമാണ് ഉണ്ടായിട്ടുള്ളത്.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട കസ്റ്റംസും ഇഡിയും സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ശേഷമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായത്. ഹൈക്കോടതിയുടെ നിലപാട് നിയമ വിദഗ്ധർ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. വിധി ഈ മാസം 28 ന് പറയും.

സ്വര്‍ണം കടത്താനും ശിവശങ്കര്‍ സജീവ പങ്കാളിത്തം വഹിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ഔദ്യോഗിക പദവി സ്വർണക്കടത്തിനായി ശിവശങ്കരൻ ദുരുപയോഗം ചെയ്തുവെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമമാണ് ശിവശങ്കറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു കാർഗോ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കേസിൽ നേരിട്ടുള്ള ഇടപെടലായാണ് പരിഗണിക്കുന്നു.

സ്വർണക്കടത്തിന് ശിവശങ്കർ ഗൂഢാലോചനയും നടത്തിയിട്ടുണ്ട്. സ്വപ്ന ചാർട്ടേഡ് അക്കൗണ്ടന്റിനു നൽകിയ 30 ലക്ഷം രൂപ സ്വർണക്കടത്തിന്റെ കമ്മിഷനായി ലഭിച്ച തുകയാണ്.ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി അറിയിച്ചു. അതേ സമയം തന്നെ ഏത് വിധേനയും അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വാദമാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. നിരവധി മണിക്കൂറുകൾ യാത്ര ചെയ്താണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഇത് ശാരീരികമായും മാനസികമായും തളർത്തി. ചെറിയ കാര്യങ്ങളുടെ പേരിലാണ് താൻ സഹകരിച്ചില്ല എന്നു പറയുന്നത്. 2018ലെ വാട്സാപ് മെസേജുകളെക്കുറിച്ച് ചോദിച്ചാൽ ഇപ്പോൾ എങ്ങനെയാണ് മറുപടി നൽകുകയെന്നും കേസ് ഏതെന്നു വ്യക്തമാക്കാതെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനുള്ള നോട്ടിസ് നൽകിയതെന്നും ശിവശങ്കർ പറഞ്ഞിരുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു തരത്തിലുള്ള സഹായവും തന്റെ കക്ഷിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് ശിവശങ്കറിനു വേണ്ടി അഭിഭാഷകൻ വാദിച്ചു. ഇക്കാര്യം ഇഡിയുടെ സ്റ്റേറ്റ്മെന്റിലും വ്യക്തമാണ്. പങ്കില്ലാത്ത കാര്യങ്ങൾ ക്രിമിനൽ ഇടപെടലുകളായി കൊട്ടിഘോഷിക്കുകയാണ്. പരിചയം ഉള്ള ഒരാളെ ചാർട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തുക മാത്രമാണ് ഉണ്ടായതെന്നും അഭിഭാഷകൻ പറയുകയുണ്ടായി. ഇഡിക്കു വേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹാജരായി. ഒപ്പം കസ്റ്റംസും ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും അപേക്ഷ തള്ളണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ 28ന് ഹൈക്കോടതിയിൽ നിന്നുള്ള വിധി കേസിനും ശിവശങ്കറിനും നിർണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button