കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യത കാലാവസ്ഥ മൂലം ആവില്ല,സിസിഎംബി.

കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യത കാലാവസ്ഥ മൂലം ആവില്ലെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍റ് മോളിക്യൂലാര്‍ ബയോളജി ഡയറക്ടർ ഡോ. രാകേഷ് മിശ്ര. ശൈത്യകാലത്ത് കൊവിഡ് വ്യാപനം വേഗത്തി ലാകുമെന്ന വാദങ്ങൾക്കിടെയാണ് കാലാവസ്ഥ വൈറസ് പകരുന്നതിൽ കാരണമാകില്ലെന്ന് സിസിഎംബി (സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍റ് മോളിക്യൂലാര്‍ ബയോളജി) ഡറക്ടർ ഡോ. രാകേഷ് മിശ്ര പറയുന്നത്. രോഗവ്യാപനത്തിനു കാലാവസ്ഥയല്ല മനുഷ്യരുടെ പെരുമാറ്റം ആണ് നിർണായക ഘടകം. ശൈത്യകാലമല്ല നമ്മളുടെ അച്ചടക്ക രാഹിത്യം ആണ് രണ്ടാം തരംഗത്തിന് കാരണമാവുക എന്നാണ് ഡോ. രാകേഷ് മിശ്ര പറഞ്ഞിരിക്കുന്നത്.
യൂറോപ്പിലെ രണ്ടാമത്തെ തരംഗത്തെ ചൂണ്ടിക്കാട്ടിയാണ്, ആദ്യ തരംഗത്തേക്കാൾ തീവ്രമേറിയതാകും രണ്ടാം തരംഗമെന്ന് സിസിഎംബി ഡയറക്ടർ പറഞ്ഞിരിക്കുന്നത്. സാധാരണഗതിയിൽ രണ്ടാം തരംഗം ആദ്യത്തിനേക്കാൾ തീവ്രതയേറിയതാണ്. നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്നത് മനസിലുണ്ടാകണം. അത് സംഭവിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയോ അതിന്‍റെ വ്യാപ്തി കുറക്കുകയോ ചെയ്യുകയാണ് വേണ്ടത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ശുചീകരിക്കുക തുടങ്ങിയവ മാത്രമാണ് ചെയ്യാൻ കഴിയുന്നതെന്നും, ഡോ. രാകേഷ് മിശ്ര പറഞ്ഞിരിക്കുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ് വർധൻ ശൈത്യകാലമെത്തുന്നതോടെ കൊവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് പ്രതിരോധത്തിൽ അടുത്ത മൂന്ന് മാസം രാജ്യത്തിന് നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഒക്ടോബർ അവസാന വാരം ആണ് പറഞ്ഞിരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണ് സാർസ് കൊവ് 2. തണുത്ത അന്തരീക്ഷത്തിൽ ഇത്തരം വൈറസുകളുടെ വ്യാപനം വർദ്ധിക്കുന്നതായാണ് കണ്ടെത്തൽ. തണുത്ത കാലാവസ്ഥയിലും ഈർപ്പം കുറഞ്ഞ കാലാവസ്ഥയിലും വൈറസ് വലിയ രീതിയിൽ പെരുകും. കൂടാതെ ഇന്ത്യൻ സാഹചര്യത്തിൽ ശൈത്യകാലത്ത് ആളുകൾ വീടുകളിൽ കൂടിച്ചേരുന്നത് രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കും. എന്നും ആരോഗ്യ മന്ത്രി ഡോ ഹർഷ് വർധൻ പറഞ്ഞിരുന്നു.