Businesskerala

പൊള്ളുന്ന വിലയുമായി കേര; ലിറ്ററിന് 529 രൂപ നൽകണം

കൊച്ചി: കേരഫെഡിന്റെ കേര ഇനി കേരളത്തിലെ ഏറ്റവും വിലയേറിയ വെളിച്ചെണ്ണ ലീറ്ററിന് 110 രൂപ കൂട്ടാൻ തീരു മാനിച്ചതോടെയാണു കേര യ്ക്കു തീവിലയായത്. ഒരു ലീറ്റർ കേരയ്ക്ക് ഇന്നു മുതൽ 529 രൂപ നൽകണം. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും നാടൻ വെളിച്ചെണ്ണയും ലീറ്ററിനു 420-480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വർധന. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഈ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനം ഉൽപാദിപ്പിക്കുന്ന കേരയുടെ വില പരിധി വിട്ട് ഉയർ ത്താൻ അനുമതി നൽകിയത്. കൊപ്ര സംഭരണത്തിലെ കെടുകാര്യസ്‌ഥതയും വൻകിട ലോബികളെ സഹായിക്കാൻ വിപണിവിലയെക്കാൾ കൂടിയ തുകയ്ക്കു കൊപ്ര വാങ്ങിയ തുമാണു ജനപ്രിയ ബ്രാൻ ഡായ കേരയുടെ നിലനിൽപി നു ഭീഷണിയാകുന്ന റ്റത്തിനു വഴിയൊരുക്കിയതെ ന്ന ആക്ഷേപം ശക്തം. 4 മാസ ത്തിനുള്ളിലെ നാലാമത്തെ വില വർധനയാണിത്.കൊപ്ര സംഭരണത്തിൽ ഇന്നോളം പാലിച്ചു പോന്ന എല്ലാവ്യവ സ്‌ഥകളും അട്ടി മറിച്ചാണു കേരഫെഡ് മുന്നോട്ടു പോകുന്നത്. വിപണി യിൽ കിലോഗ്രാമിന് 270 രൂപ യ്ക്കു കൊപ്ര ലഭിക്കുമ്പോൾ 299 രൂപ നൽകി വൻകിട ലോബിക ളിൽ നിന്ന് ലോഡ് കണക്കിനു കൊപ്ര വാങ്ങിയെന്നാണു വിവ രം വൻ അഴിമതി ഇതിനു പിന്നി ലുണ്ടെന്നും വില ഉയർത്താതെ പിടിച്ചുനിൽക്കാനാവില്ലെന്ന ഘട്ട വിലക്കയത്തിലേക്ക് എത്തിച്ചത് ഈ നയമാണെന്നും ആരോപണമുണ്ട്.
കേരയ്ക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ, വില സാ ധാരണക്കാരനു താങ്ങാനാകാത്ത ഉയരത്തിലെതിനാൽ ഇക്കുറി ഉപഭോക്താക്കൾ മറ്റു ബ്രാൻഡുകളിലേക്കു തിരിയും. ഓണക്കാല ഉൽപാദനത്തിനായി കേര ഫെഡ് മാസങ്ങൾക്കു മുൻപേ കൊപ്ര സംഭരണം ആരംഭിക്കാ റുണ്ട്. എന്നാൽ, ഇക്കുറി ഗോ ഡൗണുകൾ മിക്കതും ഒഴി ഞ്ഞു കിടക്കുകയാണ്. കൊപ്ര യില്ലാതെ കരുനാഗപ്പള്ളി പ്ലാ ന്റിൽ പലതവണ ഉൽപാദനം നിലച്ചു. അഴിമതിക്കാരായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നയങ്ങൾ കേരഫെഡിന്റെ നാ ശത്തിനു വഴിയൊരുക്കുന്നു വെന്ന പരാതി ജനപ്രതിനിധി കളുൾപ്പെടെ ഉയർത്തിയിട്ടും വകുപ്പു മന്ത്രി ഇടപെടുന്നില്ലെ ന്നും ആക്ഷേപമുണ്ട്.മുന്നറിയിപ്പില്ലാതെയുള്ള വില വർധന ഇന്നലെ കേര ഫെഡിന്റെ കരുനാഗപ്പള്ളി പ്ലാന്റിൽ ഡീലർമാരുടെ പ്രതിഷേധത്തിനും വഴിവച്ചു. ഒടുവിൽ, ഇന്നലെക്കൂടി പഴയ വിലയ്ക്കു വെളിച്ചെണ്ണ നൽകിയാണു പ്രശ്നം പരിഹരിച്ചത്.

#The price of the kerosene is rising; you have to pay 529 rupees per liter.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button