മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ദ പ്രീസ്റ്റ് ടീസറിലും ദുരൂഹത.

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ദ പ്രീസ്റ്റ് എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ട അണിയറ പ്രവർത്തകർ പോസ്റ്ററിലേതെന്ന പോലെ ദുരൂഹത തന്നെയാണ് ടീസറിലും പിൻ തുടർന്നിരിക്കുന്നത്. മമ്മൂട്ടി സിനിമയിൽ ഒരു ഒരു പുരോഹിതനാട്ടാണ് അഭിനയിക്കുന്നത്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇതിനകം പുറത്ത് വന്നിരിക്കുന്നത്.

‘ദ പ്രീസ്റ്റ്’ ന്റെ നായകന്റെയും നായികയുടെയും കാര്യത്തിൽ പ്രേക്ഷകർക്ക് ഒന്നടങ്കം ആകാഷയാണ്. മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതിന്റെ ആവേശവും ഒപ്പമുണ്ട്.സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്.ജോഫിന്റേത് തന്നെയാണ് കഥ. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.