Kerala NewsLatest NewsUncategorized
വിഷു ആയിട്ട് ഇത് എന്ത് കോലം, സാരി ഉടുത്ത ആരും ഇല്ലേ; വിഷു ദിനത്തിൽ കേരള സാരി ധരിച്ചില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം
കൊച്ചി: വിഷു ദിനത്തിൽ സാമ്ബ്രദായിക രീതിയിൽ കേരള സാരി ധരിച്ചില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം.
വിഷു ആയിട്ട് ഇത് എന്ത് കോലം, ഏഷ്യാനെറ്റിൽ സാരി ഉടുത്ത ആരും ഇല്ലേ, പോയി സാരി ഉടുക്ക്.. ചവിട്ടു നാടകത്തിനുള്ള പാവാട, നൈറ്റ് ഇട്ടോണ്ട് കിടക്കുന്ന പാവാട, ഇവൾക്ക് ബിക്കിനി ഇട്ടൂടെ നാറി.. തുടങ്ങിയാണ് അധിക്ഷേപം. ശാലിനി ഒരു മികച്ച അവതാരികയാണെന്നും എന്നാൽ വിഷുദിനത്തിൽ കേരളസാരിയാണ് യോജിക്കുന്നതെന്നും ചിലർ കമന്റ് ചെയ്തു.
ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന നമസ്തേ കേരളം പരിപാടിയുടെ അവതരണത്തിനിടെ യൂട്യൂബ് ലൈവിലാണ് ആക്രമണം. തീർത്തും ഒരു വ്യക്തിയുടെ വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് ലൈവിൽ നിറയുന്നത്.