തൊഴിൽ രഹിതർക്ക് മുഴുവൻ ഇരുട്ടടി നൽകി, പെൻഷൻ പ്രായം 65 ആക്കാൻ നിർദേശം.

ജീവനക്കാരുടെ പെൻഷൻ പ്രായവർധന എന്ന പഴയ വീഞ്ഞുതന്നെ പുതിയ കുപ്പിയിലാക്കി സർക്കാർ കൊണ്ടുവരാൻ നീക്കം. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി പഠിക്കുന്ന വിദഗ്ധസമിതിയുടേതാണ് പുതിയ നിർദേശം.ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ സമിതിയാണ് നിർദേശം സർക്കാരിന് നൽകിയിട്ടുള്ളത്. വിരമിക്കൽ പ്രായം 65ൽ നിലനിർത്താനും തുടർന്ന് നാലു വർഷത്തേക്ക് പുനർനിയമനം നൽകാനുമാണ് പുതിയ നിർദേശത്തിലുള്ളത്. വിരമിക്കുന്ന തൊട്ടടുത്ത ദിവസം മുതലാണ് പുനർനിയമനം നൽകുക. ഇക്കാലത്തെ സേവനം പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കില്ലെന്നതാണ് പ്രത്യേകത. 60 വയസ്സും പുനർനിയമന കാലയളവും പൂർത്തിയാക്കിയ ശേഷമാകും പെൻഷൻ ആനുകൂല്യം ലഭിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് പലിശ നൽകുന്നതാണ്. നിലവിലെ ശമ്പള നിരക്കിലാകും പുനർനിയമനം. നാലു വർഷത്തെ പെൻഷൻ ആനുകൂല്യങ്ങൾ മാറ്റിവെക്കാമെന്നതാണ് പുതിയ നിർദേശത്തിൽ തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് യുവജനങ്ങൾക്ക് സർക്കാർ നൽകുന്ന ബോണസ്.

നിലവിലെ ജീവനക്കാർ 60 വയസ്സ് വരെ തുടരുന്നത് പി.എസ്.സി വഴി സർക്കാർ ജോലി തേടുന്നവർക്ക് വൻ തിരിച്ചടിയാകും. അനവധി വർഷങ്ങളിലേക്ക് പുതിയ നിയമനങ്ങൾ നിലക്കും. പി.എസ്.സി പാവപോലെ ഇരുത്തി പിന് വാതിൽ നിയമനകളാണ് സർക്കാർ മുഖ്യമായും നടത്തിവരുന്നത്. കൺസൾട്ടൻസി നിയമങ്ങൾ അറിഞ്ഞും അറിയാതെയും വേറെ. പി.എസ്.സി നിയമനം കാത്തിരിക്കുന്ന പതിനായിരങ്ങളുടെ ഭാവിയാണ് വിദഗ്ധ സമിതിയുടെ നിർദേശം ഇരുട്ടടി നൽകുന്നത്. പെൻഷൻ പ്രായവർധനക്കെതിരെ,യുവജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതക്ക് തടയിടാനാണ് പഴയ വീഞ്ഞുതന്നെ ഒരൽപം മയപ്പെടുത്തി ഉള്ള സത്ത് പോകാതെ തന്നെ സർക്കാരിന് മുന്നിൽ നിർദേശമായി വന്നിരിക്കുന്നത്.
വിരമിക്കൽ പ്രായം 65ൽ നിലനിർത്താനും തുടർന്ന് നാലു വർഷത്തേക്ക് പുനർനിയമനം നൽകാനുമായാൽ,16,000 കോടി രൂപ ഇപ്രകാരം സർക്കാറിന് ലാഭമുണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് നാലുവർഷ കാലം ആശ്വാസം കിട്ടും. പെൻഷൻ പ്രായം വർധിപ്പിച്ചാൽ 60 വയസ്സ് വരെയുള്ള നാലു വർഷത്തെ ശമ്പള വർധനക്ക് അനുസരിച്ച പെൻഷൻ ആനുകൂല്യം നൽകേണ്ടി വരും. പുതിയ നിർദേശത്തിലൂടെ അതിനെ മറികടക്കാനാവും. താൽപര്യമുള്ള ജീവനക്കാർക്ക് മാത്രമാകും പുനർനിയമനം നൽകുക. വിരമിക്കുന്നതിന് ആറുമാസം മുമ്പ് താൽപര്യം അറിയിക്കണമെന്നാണ് നിർദേശിക്കുന്നത്. നേരത്തെ ജീവനക്കാരുടെ വിരമിക്കൽ ദിനം ഏകീകരിച്ചിരുന്നതാന്. പിന്നീട് അത് പെൻഷൻ പ്രായം 56 വയസ്സാക്കി ഉയർത്തുന്നതിലാണ് കലാശിച്ചത്. പെൻഷൻ പ്രായം ആദ്യം 58 ആയും പിന്നീട് 60 ആയും ഉയർത്തണമെന്ന് എക്സ്പെൻഡീച്ചർ റിവ്യൂ കമ്മിറ്റി പല റിപ്പോർട്ടുകളിലായി സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു. ഇപ്പോഴത്തെ സമിതിയുടെ റിപ്പോർട്ട് ധനവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.