ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
ബറോഡ: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനാണ് വിജയ് രൂപാണി രാജി സമര്‍പ്പിച്ചത്. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കുള്ള കാരണം തിരയുകയാണ് മാധ്യമപ്രവര്‍ത്തകര്‍.
ഇന്ന് രാവിലെ ഗാന്ധി നഗറില്‍ നടന്ന പാര്‍ട്ടി മീറ്റിംഗിനുശേഷമാണ് വിജയ് രൂപാണി രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം രൂപാണി മാധ്യമപ്രവര്‍ത്തകരെ കണ്ട് തനിക്ക് അഞ്ചു വര്‍ഷം മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അവസരം തന്ന പാര്‍ട്ടി നേതൃത്വത്തിനോട് നന്ദിയുണ്ടെന്നാണ് അറിയിച്ചത്.
പെട്ടെന്നു രാജിവയ്ക്കാനുണ്ടായ സാഹചര്യം ചോദിച്ചപ്പോള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നു. ഇതുതന്നെ വലിയൊരു കാലയളവാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നേതൃത്വത്തിന്റെ കീഴില്‍ താന്‍ ഇനിയും അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങള്‍ കാലങ്ങളായി ബിജെപിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം നിറവേറ്റാനായി എന്നാണ് തന്റെ വിശ്വാസമെന്നും ഇനിയും ബിജെപിയെ ജനങ്ങള്‍ നെഞ്ചോടുചേര്‍ത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.