Kerala NewsLatest News

ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസില്‍ അക്രമം; പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു

കൊല്ലം: കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസില്‍ അക്രമം. ഓഫീസ് ജീവനക്കാര്‍ അക്രമിയെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി.
ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. വെട്ടേറ്റ കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ ബിജവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എം.എല്‍.എ. ഓഫീസിന്റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. ബിജുവിന് കയ്യിലാണ് വെട്ടേറ്റത്. ഉടന്‍തന്നെ ഓഫീസില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും ബിജുവും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ പിടികൂടി പോലീസിന് കൈമാറി.

അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ആറുമണിയോടെയാണ് പ്രദേശവാസിയായ ഇയാള്‍ അക്രമം നടത്തിയത്.

ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് നിഗമനം. സംഭവത്തില്‍ പത്തനാപുരം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button