പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനും ഇരയായി
പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമായത്. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യും.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്ബഴയില്‍ അഞ്ച് വയസുകാരി മരിച്ചത്. രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ മര്‍ദിച്ചിരുന്നതായാണ് പൊലിസിന് ലഭിച്ച വിവരം. കുട്ടിയുടെ ശരീരത്തില്‍ ചതവുകളും മുറിവുകളുമുണ്ടായിരുന്നു. പ്രതി മയക്കു മരുന്നിന് അടിമയാണ്.
വീട്ടുജോലി ചെയ്തായിരുന്നു കുട്ടിയുടെ അമ്മ കുടുംബം നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ അടുത്ത വീട്ടിലെ സ്ത്രീയുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.