indiaLatest NewsNationalNews

ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌യുടെ അനന്തരവനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ വിവാദത്തിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്യുടെ അനന്തരവനായ രാജ് ദാമോദർ വാഖൊഡെയെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ബന്ധുക്കളെ ജഡ്ജിമാരാക്കുന്ന നടപടി നിയമനത്തിലെ സുതാര്യതയെ ബാധിക്കും എന്നതാണ് പ്രധാന വിമർശനം.

ബോംബെ ഹൈക്കോടതിയിൽ പുതുതായി 14 ജഡ്ജിമാരെ നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തത്. ഇതിലാണു 45 കാരനായ വാഖൊഡെ ഉൾപ്പെട്ടത്. ഭാവിയിൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്കും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ജഡ്ജിമാരുടെ ബന്ധുക്കൾ ജഡ്ജിമാരാകുന്നത് അപൂർവ്വമല്ല. ചരിത്രപരമായി ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ട്. കൊളീജിയത്തിന്റെ ശുപാർശയ്ക്കു ശേഷം കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നൽകി വിജ്ഞാപനം പുറത്തിറക്കേണ്ടതാണ് പതിവ്.

മെയ് മാസത്തെ വിവരങ്ങൾ പ്രകാരം നിലവിലെ സുപ്രീംകോടതി ജഡ്ജിമാരിൽ 11 പേർ മുൻ ജഡ്ജിമാരുടെ ബന്ധുക്കളാണ്. അതുപോലെ, രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ സേവനത്തിലുള്ള 687 സ്ഥിരം ജഡ്ജിമാരിൽ 102 പേർ മുൻകാല ജഡ്ജിമാരുടെ ബന്ധുക്കളാണെന്ന് മാർച്ചിൽ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം നിയമനങ്ങളിൽ തെറ്റില്ലെങ്കിലും, നിയമനത്തിന്റെ അടിസ്ഥാനമായ വസ്തുതകൾ പരസ്യപ്പെടുത്തണം എന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ്. ഓഖ അഭിപ്രായപ്പെട്ടു.

Tag: The recommendation to make Chief Justice B. R. Gavai’s nephew a High Court judge is in controversy

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button