ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

ബംഗളുരു/ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പ ത്തിക ഇടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സെഷൻസ് കോടതിയാണ് ബിനീഷിന്റെ റിമാൻഡ് നീട്ടിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ബിനീഷിനെ റിമാന്‍ഡ് ചെയ്തത്. ബിനീഷ് നൽകിയ ജാമ്യാപേക്ഷ കൂടുതൽ വാദം കേൾക്കുന്നതിനായി വെള്ളിയാഴ്ചയിലേക്ക് കോടതി മാറ്റുകയാ യിരുന്നു. ബംഗളുരു പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോൾ ബിനീഷ് ഉള്ളത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ടല്ലെന്നും, കേസ് അസാധു ആക്കണമെന്നുമുള്ള ബിനീ ഷിന്റെ ആവശ്യം കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ഇക്കാര്യ ത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിശദീകരണം കോടതി അംഗീകരിക്കുകയാണ് ഉണ്ടായത്. ഇതുവരെ ലഭിച്ച തെളിവു കളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി കോടതിയെ അറിയിക്കുകയുണ്ടായി.