GulfKerala NewsLatest NewsLocal NewsNationalNews

മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു പിറകെ ലുലു ഗ്രൂപ്പ് ചെയർമാന്റെ വെളിപ്പെടുത്തൽ, എന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുത്..

വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും അതേസമയം, തിരുവനന്തപുരം വിമാനത്താവള വിവാദത്തിലെക്ക് എന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വെളിപ്പെടുത്തൽ.
സംസ്ഥാന ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാർ ഒപ്പിടുമ്പോൾ എം എ യൂസഫലി ഉണ്ടായിരുന്നതായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു പിറകെ പരിപാടിയിലെ മുഖ്യസാന്നിധ്യമായി ലുലു ചെയർമാൻ ഉൾപ്പടെയുള്ള ഫോട്ടോകൾ പ്രചരിച്ചിരുന്നു. ലൈഫ് മിഷൻ കരാറിന് മുഖ്യ പങ്കു വഹിച്ചത് യുസഫലിയാണെന്നത് സംബന്ധിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകളും നൽകിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശ സന്ദർശനവുമായി ബന്ധപ്പെടുത്തിയും, മുഖ്യമന്ത്രിക്കുള്ള യൂസഫലി ബന്ധവും സ്വർണ്ണക്കടത്ത് പ്രതികളെ രക്ഷപെടുത്താൻ ദുബായ് ഭരണാധികാരികളിൽ ഉണ്ടായിട്ടുള്ളതായ ചില സമ്മർദ തന്ത്രങ്ങളും അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചു വരുന്നതിനിടെയാണ്, തിരുവനന്തപുരം വിമാത്താത്തവളവുമായി ബന്ധപ്പെട്ട യൂസഫലിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വളർച്ച അത്യാവശ്യമാണ്. എയർപോർട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോൾ വികസിപ്പിക്കാത്ത വിമാനത്താവളങ്ങൾ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 27 രാജ്യങ്ങളിൽ നിന്നുള്ള 19,600 ഓഹരിയുടമകളാണുള്ളത്. കണ്ണൂരിൽ 8,313 ഓഹരിയുടമകളുണ്ട്. അവരിൽ ഒരാൾ മാത്രമാണു യൂസഫലി എന്നും ഒരു മലയാള പത്ര ത്തിന്റെ ദുബായ് പ്രതിനിധിയോടു യൂസഫലി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപെട്ടു പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്രവും കേരളവും തമ്മിൽ ചർച്ച ചെയ്തു പരിഹരിക്കണം. അദാനി സുഹൃത്താണ്. എന്നാൽ, തിരുവനന്തപുരം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ചർച്ചയിലൊന്നും താൻ പങ്കെടുത്തിട്ടില്ല.
വിവാദങ്ങളുണ്ടായി വികസനം മുടങ്ങുന്നതു കേരളത്തിനു നല്ലതല്ല. വികസനമുണ്ടെങ്കിലേ നിക്ഷേപം ആകർഷിക്കാനാകൂ. ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് 1,100 കോടിയുടെ നിക്ഷേപമാണു നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ ആണ് മാർച്ചിൽ ലുലു ഗ്രൂപ്പ് തുറക്കുന്നത്. ലോക്‌ഡൗൺ കാലയളവിലും ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്കു വന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നേട്ടമാണെന്ന് പറഞ്ഞു ലുലു ചെയർമാൻ പ്രധാനമന്ത്രിയെ പ്രകീർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button