Kerala NewsLatest NewsPoliticsUncategorized
അമിത ഇന്ധന നികുതി; ഫെബ്രുവരി 16ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം സമരം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയിൽ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ സത്യാഗ്രഹം സമരം. ഫെബ്രുവരി 16 ചൊവ്വാഴ്ച രാജ്ഭവന് മുന്നിലാണ് സത്യാഗ്രഹം അനുഷ്ടിയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ധനവില വർധനവിനെതിരെ വാർഡ് തലത്തിൽ നാളെ (ഫെബ്രുവരി 14 ഞായറാഴ്ച) വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. 16ന് ജില്ലാതലത്തിലും ഡിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയുടെ പേരിൽ ഈടാക്കുന്ന അമിത നികുതിക്കെതിരെ ഐശ്വര്യകേരള യാത്രയുടെ സമാപനത്തിന് ശേഷം വിവിധതലങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ അറിയിച്ചു.