Editor's ChoiceindiaLatest NewsWorld

വിശ്വനാഥൻ അനന്ദിനു ശേഷം ഇന്ത്യൻ ചെസിന്റെ മുന്നേറ്റം

ഇന്ത്യൻ ചെസ് നക്ഷത്രങ്ങൾ മുൻപൊന്നുമില്ലാത്തവിധം തിളങ്ങുന്ന കാലമാണിത്. പത്തോ പതിനഞ്ചോ വർഷം മുൻപ് നമ്മുടെ വിദൂര സ്വപ്നങ്ങളിൽ പോലും കാണാറില്ലാത്ത ആ കൽപനാ ലോകമാണ് ഇന്നു കൂടുതൽ മികവോടെ തെളി‍ഞ്ഞു വരുന്നത്.

വിശ്വനാഥൻ ആനന്ദ് നക്ഷത്രമായിരുന്നു ഇന്ത്യയുടെ ചെസ് നേട്ടങ്ങൾക്ക് വെളിച്ചം വീശി നിന്നത്. അതിനു ശേഷം ഡി. ​ഗുകേഷിലൂടെ ഇന്ത്യയിൽ നിന്നു വേറൊരു ലോക ചാംപ്യൻ പിറക്കാൻ കാലമേറയെടുത്തു. പത്തൊൻപതുകാരനായ ദൊമ്മരാജു ​ഗുകേഷ് ആ നേട്ടം കെെവരിച്ചത് അധികകാലമാകുംമുൻപാണ് അതേ പ്രായമുള്ള ദിവ്യ യിലൂടെ ലോകകപ്പ് നേട്ടവും ഇന്ത്യയിലേക്ക് എത്തുന്നത്. ദിവ്യ ചെസില ആ കൊടുമുടി കീഴടക്കമ്പോൾ എതിരാളിയായുണ്ടായിരുന്നത് മറ്റൊരു ഇന്ത്യക്കാരിയാണെന്നതു ചരിത്രം.ബുഡാപേസ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രം തിരുത്തിയത് കഴി‍ഞ്ഞ വർഷമാണ്. ഓപ്പൺ വിഭാ​ഗത്തിലും വനിതാ വിഭാ​ഗത്തിലും ഇന്ത്യ സ്വർണം നേടി. ഡി ​ഗുകേഷ് , ആർ പ്ര​ഗ്നനാനന്ദ, അർജുൻ എരി​ഗെയിസി, വിദിത് ​ഗുജറാത്തി , പി. ഹരികൃഷ്ണ എന്നിവരടങ്ങിയ ടീം വനിതാ വിഭാ​ഗത്തിലും ജേതാക്കളായി. ഒരു നക്ഷത്രത്തിന്റെ ശോഭയിൽ മറ്റൊരു നക്ഷത്രത്തിന് മങ്ങലേൽക്കുന്നതാണ് പതിവ് എന്നാൽ, ഇന്ത്യൻ ചെസിൽ അവസ്ഥമാറി. ​ഗുകേഷ് ലോക ചാമ്പ്യനായിര്ക്കെ റേറ്റിം​ഗിലും കളിയിലും ഒപ്പം പലപ്പോഴും മുന്നിലാണ് പ്ര​ഗ്ന്നന്ദയും അർജുൻ എരി​ഗെയ്സിയും. ആരാണ് മുന്നിൽ എന്നു വിലയിരുത്താൻ ബുദ്ധിമുട്ടുള്ള പ്രതിഭ ധാരാളിത്തം . വനിതകളിലും ആസ്ഥിതി വന്നിരിക്കുന്നു.

ഇന്ത്യയിലെ ചെസ് ​വിജയ ​ഗാഥകൾ ഇവരിലൊതുങ്ങില്ല. മികച്ച പ്രകടനവുമായി ലോകത്തെ ആദ്യപത്തിലേക്ക് കുതിക്കുന്ന ഏറെ പേരുണ്ട് ഇവിടെ. തമിഴ്നാട്ടിൽ നിന്നുള്ള ​ഗ്രാൻഡ് മാസ്റ്റർ അരവിന്ദ് ചിദംബരമാണ് അവരിൽ പ്രധാനി. എലീറ്റ് ചെസ് ​ഗ്രൂപ്പായി അറിയപ്പെടുന്ന 2700 ഇലോ റ്റ്റിം​ഗിനു തൊട്ടടുത്താണ് മലയാളിയായ നിഹാൽ സരിൻ.

പരിചിതമായ ഈ പേരുകളിലൊതുങ്ങുന്നതല്ല പുതുതാരങ്ങളുടെ എണ്ണം. ഒരു ഓൺലെെൻ ചെസ് മത്സരത്തിൽ മാ​ഗ്നസ് കൾസിനെ ആരിത് കപിൽ എന്ന ഒൻപതുകാരൻ പയ്യൻ സമനിലയിൽ പിടിച്ചത് അടുത്തകാലത്താണ്. കഴിഞ്ഞ ദിവസം വനിത നോം നേടിയ ഇന്ത്യൻ വംശജ ബോധന ശിവാനന്ദന് പത്തുവയസു പ്രായം മാത്രമേ ഉള്ളു.

2000 ഡിസംബർ 24നാണ് വിശ്വനാഥൻ ആനന്ദ് ആദ്യ ലോക കിരീടം നേടുന്നത്. ഒറ്റയാൾ പോരാട്ടമായിരുന്നു അത്. ഇന്ന് മറ്റൊരു ദിനം കൂടി അങ്ങനെ ഓർത്തിരിക്കം 2025 ജൂലെെ 28 എന്നത്.

Tag: The rise of Indian chess after Viswanathan Anand, divya deshmukh

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button