യു എ ഇ യിലെ റെഡ്ക്രസന്റ് നൽകിയ 20 കോടിയിൽ നിന്ന് സ്വർണക്കടത്തിലെ പ്രതിയായ സ്വപ്നയും സംഘവും നാലേകാൽ കോടി തട്ടിയതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിലെ ഉന്നതർ കുടുങ്ങും.

യു എ ഇ യിലെ റെഡ്ക്രസന്റ് നൽകിയ 20 കോടിയിൽ നിന്ന് സ്വർണക്കടത്തിലെ പ്രതിയായ സ്വപ്നയും സംഘവും നാലേകാൽ കോടി തട്ടിയതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിലെ ഉന്നതർ കുടുങ്ങും.
എം.ശിവശങ്കർ, അന്നത്തെ ചീഫ്സെക്രട്ടറിയായിരുന്ന ടോംജോസ്, റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, തദ്ദേശസെക്രട്ടറി ടി.കെ.ജോസ് എന്നിവരിലേക്കാണ് അന്വേഷണം ആദ്യം എത്തുന്നത്. ഇതിൽ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ് ഇപ്പോൾ ടി.കെ.ജോസ്. ധാരണാപത്രമോ ഫയലുകളോ മുഖ്യമന്ത്രിയും വകുപ്പ്മന്ത്രി എ.സി.മൊയ്തീനും കണ്ടിട്ടില്ലെന്നും, മുഖ്യമന്ത്രിയും, വകുപ്പുമന്ത്രിപോലും അറിയാതെയാണ് ഫയൽ നീങ്ങിയെന്നാണ് ഇത് സംബന്ധിച്ചു തദ്ദേശ വകുപ്പിന്റെ വിശദീകരണം, എങ്കിലും, ഇതിന്റെ സത്യാവസ്ഥ സി ബി ഐ ആണ് ഇനി കണ്ടെത്തേണ്ടത്. ലൈഫ് മിഷന് കൂടുതൽ അധികാരമുള്ളതിനാൽ ഫയൽ മുഖ്യമന്ത്രി കാണേണ്ട ആവശ്യമില്ലന്നാണ് തദ്ദേശ വകുപ്പു പറയുന്ന വിശദീകരണം.
ശിവശങ്കർ ലൈഫ് മിഷൻ സി.ഇ.ഒ ആയിരിക്കെ അതീവരഹസ്യമായി നടത്തിയ ഇടപാടാണിതെന്നാണ് സി.ബി.ഐ മനസ്സിലാക്കിയിട്ടുള്ളത്. 2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിടുന്നത്. അതിന്റെ തലേന്ന് വൈകിട്ടാണ് ടി.കെ.ജോസ് പോലും വിവരമറിയുന്നത്. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ച് നൽകിയെന്ന് ആയിരുന്നു ശിവശങ്കർ പറഞ്ഞിരുന്നത്. യു.വി.ജോസി നോട് ഇക്കാര്യം പറയുന്നതും ശിവശങ്കരർ തന്നെ. റെഡ്ക്രസന്റ് സന്നദ്ധമാണെന്നും പിറ്റേന്ന് ധാരണാപത്രം ഒപ്പിടണമെന്നുമായിരുന്നു ടി.കെ.ജോസിനെ ശിവശങ്കർ അറിയിക്കുന്നത്. അതനുസരിച്ച് ജൂലായ് 11ന് രാവിലെ യു.വി. ജോസിന് ടി.കെ.ജോസ് കുറിപ്പ് കൈമാറി. അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്നായിരുന്നു അതിലെ നിർദ്ദേശം. റെഡ്ക്രസന്റാണ് ധാരണാപത്രം കൈമാറിയതെന്ന സുപ്രധാന വിവരമുള്ളത് ഈ കുറിപ്പിലായിരുന്നു. അഡി.ചീഫ്സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നാണ് യു.വി.ജോസ് ഇതേ പറ്റി പറഞ്ഞിട്ടുള്ളത്.
സംഭവവുമായി ബന്ധപെട്ടു വിദേശനാണ്യ വിനിമയകാര്യത്തിൽ വ്യക്തത വരുത്തേണ്ടത് നിയമവകുപ്പാണ്. ലൈഫ് മിഷന് വേണ്ടി നിരവധി നിർദേശങ്ങൾ കൊണ്ടുവന്ന ശിവശങ്കർ പുനരുപയോഗിക്കാവുന്ന അസംസ്കൃതവസ്തു ക്കളുടെ സാങ്കേതികവിദ്യയിൽ എല്ലാജില്ലയിലും ഓരോ മാതൃകാ സമുച്ചയം പണിയാൻ ഇതിനിടെ അനുമതിനേടിയിരുന്നു. ഇതിന്റെ മറവിൽ അന്നത്തെ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ അനുമതിയും തട്ടികൂട്ടിയിരുന്നതാണ്.