ധനമന്ത്രി പറഞ്ഞത് കളവാണെന്ന് വിവരാവകാശ രേഖ.

തിരുവനന്തപുരം / കിഫ്ബി പദ്ധതികളുടെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം കളവാണെന്ന് വിവരാവകാശ രേഖ പുറത്ത്. കിഫ്ബി പദ്ധതികളുടെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്നു വ്യക്തമാക്കുന്നതാണ് വിവരാവകാശ രേഖ. ലഭ്യമാകുന്ന ഫണ്ടില്‍ കുറവുണ്ടായാല്‍ പരിഹരിക്കേണ്ടതും സർക്കാർ തന്നെയാണ്. നികുതി വിഹിതം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന ധനമന്ത്രിയുടെ വാദം വെറും വാക്കാണെന്നതും, വസ്തുതക്ക് നിരക്കാത്ത തെന്നുമാണ് ഇത് വെളിപ്പെടുത്തുന്നത്.
സിഎജിക്കെതിരെ കിഫ്ബിയുടെ പേരില്‍ കഴിഞ്ഞ ദിവസം യുദ്ധപ്രഖ്യാപനം നടത്തി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടു ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയ വാദങ്ങളും, ന്യായങ്ങളും വെറുതെയൊന്നു തെളിയുകയാണ്. കിഫ്ബിയെടുക്കുന്ന വായ്പകളുടെ തിരിച്ചടവിന്റെ കാര്യത്തില്‍ ഭാവിയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പരിഹാരം കാണുകയെന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നതാണ്
വിവരാവകാശ രേഖയിൽ പറഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനം തുകയും, പെട്രോളിയം ഉല്‍പന്നങ്ങളുടെ സെസില്‍ നിന്നുള്ള വരുമാനം മുഴുവനും കിഫ്ബിക്ക് നല്‍കാനാണ് വ്യവസ്ഥ ചെയ്യുന്നത്. വായ്പാ തിരിച്ചടവിന് ഈ വരുമാനം മതിയാകാതെ വന്നാല്‍ സര്‍ക്കാരാണ് പണം നല്‍കേണ്ടതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കിഫ്ബി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
കിഫ്ബി നിയമപ്രകാരം നികുതി വിഹിതം നല്‍കാനുള്ള ബാധ്യത മാത്രമേ സര്‍ക്കാരിനുള്ളൂവെന്ന ധനമന്ത്രി പറഞ്ഞത് വെറുതെ ആണെന്ന് മാത്രമല്ല, തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നതും ഇത് വ്യക്തമാക്കുകയാണ്.