Kerala NewsLatest News

ഉറങ്ങിക്കിടന്ന പൂജാരിയെ പേപ്പര്‍കട്ടര്‍ കൊണ്ട് ആക്രമിച്ചു

ഗാസിയാബാദ്: ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്ന പൂജാരിയെ കഴുത്തിലും വയറ്റിലും കുത്തേറ്റു. മസൂരിയിലെ ദസ്ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി നരേഷാനന്ദ്(56) എന്നയാള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. പേപ്പര്‍കട്ടര്‍ കൊണ്ടാണ് ആക്രമിച്ചത്. കുത്തേറ്റ പൂജാരി ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശക്തമായ സുരക്ഷയുള്ള ക്ഷേത്രമാണ് ദസ്ന ദേവി ക്ഷേത്രം. 33 പിഎസി ഉദ്യോഗസ്ഥര്‍, നാല് തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കണ്ണ് വെട്ടിച്ചാണ് ആക്രമണം നടന്നത്. 11 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ബിഹാര്‍ സ്വദേശിയായ നരേഷാനന്ദ് ഞായറാഴ്ചയാണ് ക്ഷേത്രത്തില്‍ എത്തിയത്. പിറ്റേ ദിവസം അദ്ദേഹം ജന്തര്‍ മന്ദിറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു. ഈ സമരത്തില്‍ ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേ ദിവസം അദ്ദേഹം ക്ഷേത്രത്തില്‍ തിരിച്ചെത്തി.

മനോജ് സിംഗ് എന്നയാളുടെ കൂടെ, പുറത്താണ് ഇയാള്‍ കിടന്നുറങ്ങിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂജാരിക്ക് നേരെ ആക്രമണമുണ്ടായതെന്ന് പോലീസിനോട് പറഞ്ഞു. സംഭവത്തല്‍ പ്രതികളെ ഉടന്‍ അറസ്്റ്റ് ചെയ്യുമെന്ന്് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button