രണ്ടാമത്തെ ദുരഭിമാനക്കൊല, ജാതിമാറി വിവാഹം ചെയ്ത 23കാരനെ ഭാര്യാസഹോദരൻമാർ വെട്ടിക്കൊന്നു.

ചണ്ഡീഗഢ് / മൂന്നുദിവസങ്ങൾക്കുള്ളിൽ ഹരിയാനയിൽ രണ്ടാമത്തെ ദുരഭിമാനക്കൊല. ജാതിമാറി വിവാഹം ചെയ്തതിന് 23കാരനെ പാനിപത്തിൽ ഭാര്യാസഹോദരൻമാർ ചേർന്ന് വെട്ടിക്കൊലപ്പെടു ത്തുകയായിരുന്നു. 23കാരനായ നീരജാണ് കൊലചെയ്യപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി പാനിപത്തിലെ തിരക്കേറിയ മാർക്കറ്റിൽ വെച്ചായിരുന്നു ദാരുണമായ കൊലപാതകം അരങ്ങേറിയത്. പ്രതികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടു ണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. കോല നടക്കും മുൻപ് പ്രതികൾ നീരജിന്റെ ഫോണിലൂടെ ബന്ധപ്പെടുകയും നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.നീരജിന്റെ ഭാര്യയെ വിളിച്ച് നീ ഉടൻ കരയുമെന്ന് പറഞ്ഞതായും സഹോദരൻ ജഗദീഷ് പോലീസിൽ നൽകിയ പരാതിൽ പറയുന്നു. മുൻപും വധഭീഷണി ഉണ്ടായിരുന്നതായും പൊലീസിൽ പരാതിനൽകിയിട്ടുണ്ടെങ്കിലും, അതിനൊന്നും നടപടിയുണ്ടായിരുന്നില്ല. നീരജിന്റെ പ്രണയം പ്രശ്‌നമായപ്പോൾ ഗ്രാമമുഖ്യരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് സംഭാക്ഷണങ്ങൾ നടന്നിരുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചെങ്കിലും സഹോദരന്മാർ ഒന്നടങ്കം എതിർക്കുകയായിരുന്നു.