കേരളത്തിന് രണ്ടാം ഘട്ടം 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്

തിരുവനന്തപുരം/കേരളത്തിന് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി കേന്ദ്രം അനുവദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനാണ് ലഭിക്കുന്നത്.
ആലപ്പുഴ 19,000,കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂര്‍ 26500, കാസര്‍ഗോഡ് 5500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂര്‍ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകള്‍ക്കായി അനുവദിക്കുക.
എറണകുളത്തും തിരുവന്തപുരത്തും എയര്‍പോര്‍ട്ടുകളില്‍ ബുധനാഴ്ച വാക്സിനുകള്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം,കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ കോവിഡ് വാക്സിനേഷൻ നിരസിക്കരുതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.ആരോഗ്യപ്രവർത്തകർ പ്രത്യേകിച്ചും ഡോക്ടർമാരും നഴ്സുമാരും വാക്സിൻ കുത്തിവയ്പ് നിരസിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. വാക്സിനേഷൻ സ്വീകരിക്കേണ്ട ആളുകളെ വാക്സിൻ കുത്തിവയ്പിൽനിന്നും പിന്തിരിപ്പിക്കരുതെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ ആണ് അഭ്യർഥിച്ചിരിക്കുന്നത്.
വാക്സിനേഷൻ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്നും ചെറിയ പാർശ്വഫലങ്ങൾ സാധരണമാണെന്നും ഡോ. വി.കെ പോൾ പറയുന്നു. വാക്സിൻ നിർമിക്കാൻ വലിയ പരിശ്രമമാണ് നടന്നത്. മഹാമാരി എന്ത് രൂപം പ്രാപിക്കുമെന്ന് ഇപ്പോൾ അറിയാൻ കഴിയില്ല. അത് അത്രയും വലുതായിരിക്കും. അതിനാൽ വാക്സിൻ സ്വീകരിക്കുക. വാക്സിൻ പ്രതികൂലഫലങ്ങൾ സംബന്ധിച്ച ആശങ്കകൾ അടിസ്ഥാനരഹിതവും നിസാരവുമാണ്. രണ്ട് വാക്സിനുകളും സുരക്ഷിതമാണ്.ഡോ പോൾ പറഞ്ഞു.