Latest News
ഒളിച്ചോടിയ സത്രീയെ നഗനയാക്കി ചെരുപ്പ് മാലയണിയിച്ച് നടത്തിച്ചു; ആറ് പേര്‍ പിടിയില്‍
റാഞ്ചി: വിവാഹിതനോടൊത്ത് ഒളിച്ചോടിയ സത്രീയെ നഗനയാക്കി ചെരുപ്പ് മാലയണിയിച്ച് നടത്തിച്ചു. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍.
യുവതിയും വിവാഹിതയാണ്. ഒളിച്ചോടിയ ഇരുവരെയും വിവാഹിതന്റെ ഭാര്യയുടെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഇവരാണ് യുവതിയെ വിവസത്രയാക്കിയ ശേഷം കഴുത്തില്‍ ചെരുപ്പ് മാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചത്.
വിവാഹിതനും അയാളുടെ ഭാര്യയുമുള്‍പ്പെടെ ആറ് പേര്‍ ഇതിനോടകം അറസ്റ്റിലായതായി പൊലീസ് ഉദ്യോഗസഥന്‍ പറഞ്ഞു. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കി. അന്വേഷണം ആരംഭിച്ചു.