Latest NewsNationalUncategorized
ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന് വീണ്ടും കൊറോണ
ഷിംല: മുതിർന്ന കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന് വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് വീരഭദ്ര സിങ്ങിനെ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് 86 കാരനായ വീരഭദ്ര സിങ്ങിന് വൈറസ് പോസിറ്റിവാകുന്നത്. അദ്ദേഹത്തിന് കഴിഞ്ഞ ഏപ്രിൽ 13നാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ഏപ്രിൽ 23ന് ഡിസ്ചാർജ് ചെയ്തു. വീരഭദ്ര സിങ് ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു.