“ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ്”

സോഷ്യൽ മീഡിയക്ക് ഒരു പ്രത്യേക സ്നേഹവും ആദരവുമാണ് എന്നും ഭാവനയോട്. “ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ്” എന്നാണു ഭാവന വിശ്വസിക്കുന്നത്. അത് ഭാവന തന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. നൊമ്പരക്കൂട്ടിൽ നിന്നും പറന്നുയരുന്ന ഒരു ഫിനിക്സ് പക്ഷിയെപ്പോലെ മലയാളികളുടെ പ്രിയതാരം കന്നഡ സിനിമ ലോകത്ത് ഇന്ന് സജീവമാണ്. ഇപ്പോഴും പുതു പുത്തൻ ചിത്രങ്ങളാണ് ഭാവന ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. ഇപ്പോഴും അത് ആവർത്തിച്ചിരിക്കുകയാണ്. നടി തന്റെ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ആണ് ഏറെ ശ്രദ്ധേയം.
“ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ്” എന്നാണ് താരം കുറിച്ചിരിക്കുന്നത്. മഞ്ഞ ചുരിദാർ ധരിച്ച് അതിവസുന്ദരിയായി ഭാവന ചിത്രത്തിൽ തിളങ്ങുന്നു. നിറഞ്ഞ ചിരിയോടെ നിൽക്കുന്നതാണ് ഭാവനയുടെ ചിത്രം. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ഭാവനയ്ക്ക് പിന്തുണ നൽകി കമന്റുമായി എത്തിയിരിക്കുന്നത്. ആരാധകർക്ക് ഭാവന മറുപടി നൽകിയിട്ടുമുണ്ട്. വിവാഹത്തിനു ശേഷം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഭാവന ഇപ്പോൾ കന്നഡ സിനിമയിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.