ജീത്തു ജോസഫ് ചിത്രം ”വലതു വശത്തെ കള്ളൻ”; ചിത്രീകരണം പൂർത്തിയായി
ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന, ഹിറ്റ് ചിത്രങ്ങളുടെ പ്രിയ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലെയും വണ്ടിപ്പെരിയാർ, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെയും ദൃശ്യങ്ങളാണ് ചിത്രീകരിച്ചത്.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസുമായി ചേർന്ന് ചിത്രം നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് പ്രതിനിധികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവർ സഹനിർമ്മാതാക്കളാണ്.
സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളെയാണ് ജീത്തു ജോസഫ്, ഇമോഷണൽ ഡ്രാമയും ത്രില്ലർ ജോണറും സംയോജിപ്പിച്ച് അവതരിപ്പിക്കുന്നത്. ബിജു മേനോനും ജോജു ജോർജും അവരുടെ പ്രകടനശക്തി കൊണ്ട് ഈ കഥാപാത്രങ്ങളെ അനശ്വരങ്ങളാക്കുന്നു.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ. യു., ലിയോണാ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂദാശ എന്ന ചിത്രം തിരക്കഥയുമായി സംവിധാനം ചെയ്ത ഡിനു തോമസ് ഈലാനാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – വിഷ്ണു ശ്യാം, ഛായാഗ്രഹണം – സതീഷ് കുറുപ്പ്, എഡിറ്റിംഗ് – വിനായക്.
Tag: The shooting of Jeethu Joseph’s film ‘Valathu Vasathe Kallan’ has been completed