അപകടത്തില്‍ മരിച്ചത് തങ്ങളുടെ ഓര്‍ക്കസ്ട്ര ടീമിലെ അംഗമെന്ന് ഗായകന്‍ ഇഷാന്‍ ദേവ്

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പരിപാടി അവതരിപ്പിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചത് തങ്ങളുടെ ഓര്‍ക്കസ്ട്ര ടീമിലെ അംഗമെന്ന് ഗായകന്‍ ഇഷാന്‍ ദേവ്. അപകടത്തില്‍ മരിച്ചത് കൊച്ചു എന്ന് തങ്ങള്‍ വിളിക്കുന്ന ബെനറ്റ് രാജാണെന്ന് ഇഷാന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.അപകടത്തില്‍ ഡ്രമ്മര്‍ കിച്ചുവിന് കാലിന് ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇഷാന്‍ പറഞ്ഞു. ഗിറ്റാറിസ്‌റ് ഡോണിക്ക് തലയ്ക്കും കൈക്കുമാണ് പരിക്ക്. ഡോണിക്കും സര്‍ജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ഇഷാന്‍ ദേവ് പറഞ്ഞു. എതിര്‍ദിശയില്‍ നിന്ന് അതിവേഗതയില്‍ തെറ്റായ ദിശയില്‍ കയറി വന്ന ഫോര്‍ച്യൂണര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മറ്റ് കാറുകളുടെ മത്സര ഓട്ടത്തില്‍ വന്ന കാര്‍ ആണ് അപകടം ഉണ്ടാക്കിയത്. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് തുടങ്ങിയിട്ടുണ്ടെന്നും ഇഷാന്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
TAG; The singer Ishan Dev stated that the person who died in the accident was a member of their orchestra team.