ചെന്നിത്തലയ്‌ക്കും ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകി.

തിരുവനന്തപുരം/ തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുഡിഎഫിന്റെ പ്രതിഷേധ ശബ്ദങ്ങൾക്ക് പൂട്ടിടാൻ ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കിയി ട്ടുണ്ട്. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജില ന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിലാണ് ഇന്ന് സ്‌പീക്കർ കൂടി തീരുമാനമെടുക്കുകയായിരുന്നു.
ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപ ചെന്നിത്തലക്ക് കോഴ നല്‍കി എന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. ആദ്യം ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷ ണത്തിന് ഗവർണറുടെ അനുമതി ആവശ്യമുണ്ടോ എന്നതിൽ സർക്കാ ർ നിയമോപദേശം തേടിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് പദവിയിലിരിക്കുമ്പോഴല്ല ചെന്നിത്തലയ്‌ക്ക് എതിരെ ആരോപി ക്കപ്പെടുന്ന ഇടപാട് നടന്നതെന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സ്‌പീക്കറുടെ അനുമതി മതിയെന്നുമായിരുന്നു സർക്കാരിന് നിയമോപദേശം ലഭിക്കുന്നത്. വി.ഡി.സതീശൻ, കെ.അൻവർ സാദത്ത് എന്നിവർക്കെതിരെയുള്ള അന്വേഷണത്തില്‍ സ്പീക്കർ കൂടുതൽ വിശദാംശങ്ങൾ തേടി. ആഭ്യന്തര വകുപ്പോ അന്വേഷണ ഉദ്യോഗസ്ഥനോ വിശദാംശങ്ങൾ നൽകണം. പുനർജനി പദ്ധതിയിലാണ് സതീശനെതിരെ അന്വേഷണം. പാലം നിർമാണ അഴിമതിയിലാണ് അൻവർ സാദത്തിനെതിരെ അന്വേഷണത്തിന് അനുമതി തേടിയിരുന്നത്.