സ്വപ്ന സുരേഷ് വിഷയത്തിൽ സ്പെഷൽ ബ്രാഞ്ചിന് വീഴ്ചയില്ല, രണ്ടുമാസം മുൻപ് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുഖ്യന്റെ ഓഫീസിൽ മുക്കി.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായി രണ്ടു മാസങ്ങൾക്ക് മുൻപ് തന്നെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് മുഖ്യന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരുന്നതാണ്. ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സർക്കാരിനെ എങ്ങനെ ബാധിക്കും എന്നതിൻ്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. രഹസ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാൻ ചുമതലപ്പെട്ട സ്പെഷൽ ബ്രാഞ്ച് അതിൽ വീഴ്ച വരുത്തിയെന്നായിരുന്നു വിലയിരുത്തലുകളാണ് ഇതോടെ ആസ്ഥാനത്തായത്.
സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ മുക്കുകയായിരുന്നു. രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിക്കുകയെ ഉണ്ടായില്ല. ഇതുസംബന്ധിച്ച് പരിശോധന നടത്തി, വീഴ്ച വരുത്തിയവർക്കെതിരേ നടപടിഎടുക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. സ്പെഷൽ ബ്രാഞ്ച് തങ്ങളുടെ ചുമതല നിർവഹിച്ചിരുന്നെന്നും വീഴ്ചയുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെയാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സ്വപ്നയെ സംബന്ധിച്ച വിശദവിവരങ്ങൾ രണ്ടുമാസം മുൻപേ സ്പെഷൽ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു മുന്നറിയിപ്പെന്നോണം കൈമാറിയിരുന്നതാണ്. ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സർക്കാരിനെ എങ്ങനെ ബാധിക്കും എന്നതിൻ്റെ വിശദാംശങ്ങളും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ സുപ്രധാനമായ ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ എത്തുന്നതിന് മുൻപ് ആരോ ഇടപെട്ട് മുഖ്യൻ കാണാതിരിക്കാൻ മുക്കുകയായിരുന്നു. അത് ആരാണെന്ന അന്വേഷണമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യൻ കണ്ടിരുന്നെങ്കിൽ സ്വർണക്കടത്ത് കേസിൽ
മുഖ്യന്റെ ഓഫീസിനെതിരേ ഇത്തത്തിൽ ആരോപണങ്ങൾ ഉണ്ടാവില്ലായിരുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ ശക്തമായ നടപടിയും, ഓഫീസിൽ അടിമുടി മാറ്റവും ഉണ്ടാക്കുന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.