സ്പോർട്സ് കൗൺസിലിന്റെ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചെന്ന് കെ. സുരേന്ദ്രൻ.

തിരുവനന്തപുരം /സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചിരുന്നുവെന്നും, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പിഎക്ക് സ്വർണക്കടത്തു മായി ബന്ധമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്ര ന്റെ ആരോപണം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റി ന്റെ പിഎ ഔദ്യോഗിക വാഹനം ദുരുപയോഗപ്പെ ടുത്തിയതായും നിരവധി തവണ സ്വർണക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജൻസിക ൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ സുരേന്ദ്രൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പിഎ. സിപി എമ്മിന്റെ നോമിനിയാ ണെന്നും ആരോപണം ഉന്നയിച്ചു. യുവജന കമ്മീഷന്റെ ചെയർ പേഴ്സണ്, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുടെ ശുപാർശ പ്രകാരമാണ് അവരെ മേഴ്സി കുട്ടന്റെ പിഎ ആക്കിയതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സർക്കാർ സംവിധാനങ്ങളെ ആകെ സ്വർണക്കടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. നിരവധി തവണ സ്പോർട്സ് കൗൺസിലിന്റെ കാർ സ്വർണക്കടത്തിന് ഉപയോ ഗിക്കുകയുണ്ടായി. വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാർ പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വർണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാർ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിലിന്റെ പിഎ നിരവധി തവണ വിദേശത്തു പോയിയിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പിഎ ആയി ഈ വിവാദ വനിത എങ്ങനെ വന്നുവെന്ന് സിപിഎമ്മും സർക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. യാതൊരു ആവശ്യവുമില്ലാതെയാണ് നിരവധി തവണ വിദേശയാത്ര നടത്തി കള്ളക്കടത്ത് സംഘവുമായി ഇവർ ബദ്ധപ്പെട്ടിട്ടുള്ളത്. സ്പോർട്സ് കൗൺസിലിന്റെ കാർ സ്വർണക്കടത്തിന് ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാൻ ബിനീഷ് കോടിയേരിയെ മുന്നിൽ നിർത്തി ബിനാമി സംഘങ്ങൾ വലിയ നീക്കങ്ങളാണ് നടത്തിയിരുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിനീഷിനെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് പുറത്താക്കണം. അതിനു കെസിഎ തയ്യാറാവുന്നില്ല. കാരണം ബിനീഷ് കോടിയേരിയുമായി ചേർന്ന് കെസിഎയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ വലിയ സാമ്പത്തിക തട്ടിപ്പുകളാണ് നടത്തിയത്. ഇത് സംബന്ധിച്ചുള്ള നിരവധി വിവരങ്ങൾ ഇതിനോടകം അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര ഏജൻസികൾ കെസിഎയിൽ നടന്നിട്ടുള്ള അഴിമതികളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ക്രിക്കറ്റ് അസോസിയേ ഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതാ യിട്ടാണ് സുരേന്ദ്രൻ പറഞ്ഞത്.