Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ആരാധകരോട് ഗുഡ് ബൈ പറഞ്ഞ് പബ്ജി ഇന്ത്യയിൽ നിന്ന് മടങ്ങി.

ന്യൂഡൽഹി/ ആരാധകരോട് ഗുഡ് ബൈ പറഞ്ഞ് പബ്ജി ഇന്ത്യയിൽ നിന്ന് മടങ്ങി. ഏറെ ആരാധകരും ഉപയോക്താക്കളുമുണ്ടായിരുന്ന പബ്ജി ഗെയിം ഇന്ത്യയിലെ സേവനം പൂർണമായി അവസാനിപ്പി ച്ചിരിക്കുകയാണ്. പ്ലെയേഴ്സ് അൺനോൺ ബാറ്റിൽഗ്രൗണ്ട് അഥവാ പബ്ജിയുടെ ഉടമകൾ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സെപ്റ്റംബർ രണ്ടിനു പബ്ജി മൊബൈലും പബ്ജി ലൈറ്റും ഉൾപ്പെടെ 117 ആപ്പുകൾ നിരോധിച്ച സാഹചര്യത്തിലാണിത്.

“പ്രിയ ആരാധകരെ, സെപ്റ്റംബർ രണ്ടിന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവു പ്രകാരം ഇന്ത്യയിലെ പബ്ജി മൊബൈൽ നോർഡിത് മാപ്: ലിവിക്, പബ്ജി മൊബൈൽ ഇ ലൈറ്റ് എന്നിവ യുടെ ഇന്ത്യയിലെ എല്ലാ സേവനങ്ങളും ഇന്ന് അവസാനി ക്കുകയാണ്. പബ്ജി മൊബൈൽ സംബന്ധിച്ച ഇന്ത്യയിലെ എല്ലാ അവകാശങ്ങളും പബ്ജിയുടെ ബൗദ്ധിത സ്വത്ത് ഉടമയിലേക്ക് തിരികെയെത്തും” പബ്ജി അധികൃതർ പറഞ്ഞു. ആപ്പിളിന്‍റെ ആപ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്നു നേരത്തേ തന്നെ പബ്ജി ലഭിക്കാതായിരുന്നെങ്കിലും നിലവിൽ ഉപയോഗിച്ചിരുന്നവർക്ക് കളിക്കാനാവുമായിരുന്നു. ഈ സൗകര്യമാണ് ശനിയാഴ്ചയോടെ അവസാനിക്കുന്നത്. ചൈനീസ് ആപ്പുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിനൊപ്പമാണ് പബ്ജിയുടെ തലക്കും വിലക്കുവീ ണത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച് പബ്ജി തിരികെ യെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇന്ത്യയിലെ നില വിലുള്ള നിയമപ്രകാരം ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്ക പ്പെട്ടിട്ടുണ്ടെന്നും പബ്ജി അധികൃതർ അവകാശപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button