അങ്കമാലി-ശബരി റെയില്‍പാത എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

തിരുവനന്തപുരം / അങ്കമാലി-ശബരി റെയില്‍പാത എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മൊത്തം ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയിൽവേയുടെ ആവശ്യം അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. റെയില്‍പാതക്ക് മൊത്തം ചെലവ് വരുന്ന 2815 കോടി രൂപയിൽ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാകാണാന് ഉദ്ദേശിക്കുന്നത്. അങ്കമാലി-എരുമേലി നിർദിഷ്ട പാതയുടെ നീളം 111 കിലോമീറ്ററാണ്. ഇതിൽ ഏഴു കിലോമീറ്റർ ആണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണമെന്നും, പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണമെന്നും, ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണമെന്നും, ഉള്ള വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.