സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴയും കാറ്റും ഉണ്ടാവും.

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി.ദുരന്ത സാധ്യത മുന്നില്‍ കണ്ട് മൂന്ന് എന്‍ഡിആര്‍എഫ് സംഘത്തെ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി മൂന്ന് ദിവസവും ഓറഞ്ച് അലേര്‍ട്ട് ഉള്ള ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. തൃശ്ശൂരില്‍ നിന്നുള്ള സംഘം ആകും ഈ ജില്ലകളില്‍ എത്തുക.
കേരളത്തിലേക്ക് മൂന്ന് എന്‍ഡിആര്‍എഫ് സംഘത്തെ അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലേക്കാകും അധിക സംഘത്തെ നിയോഗിക്കുക.ന്യോള്‍ ചുഴലിക്കാറ്റ് തെക്കന്‍ ചൈന കടലില്‍ നിന്ന് നാളെ ബംഗാള്‍ ഉള്‍കടലിലേക്ക് ന്യൂന മര്‍ദ്ദമായി മാറി പ്രവേശിക്കും. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായത്