News
ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോയാലും അണികളുടെ വോട്ട് യു ഡി എഫിന് തന്നെ- പിജെ ജോസഫ്

കോട്ടയം : ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോയാലും കേരള കോൺഗ്രസുകാരുടെ വോട്ട് യുഡിഎഫിന് തന്നെയായിരിക്കുമെന്ന് പിജെ ജോസഫ്. ഇടതുപ്രവേശനത്തിൽ താൽപര്യമില്ലാത്ത ജോസ് പക്ഷത്തെ നേതാക്കളേയും അണികളേയും ഒപ്പം നിർത്താനുള്ള ശ്രമങ്ങളും ജോസഫും കോൺഗ്രസും നടത്തുന്നുമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റും മറ്റ് പദവികളും വാഗ്ദാനം ചെയ്താണ് ഇവരെ ഒപ്പം നിർത്താൻ ശ്രമിക്കുന്നത്. ഇടതുമുന്നണിയുടെ പ്രഭാവത്തിന് കോട്ടം തട്ടിയെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ സാധ്യത യുഡിഎഫിനാണെന്നൊക്കെയുള്ള അവകാശ വാദത്തോടെയാണ് ജോസഫും കോൺഗ്രസ്സും ജോസ് പക്ഷത്തെ നേതാക്കളെ സമീപിക്കുന്നത്. അതെ സമയം ജോസ് കെ മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളിൽ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.