Kerala NewsLatest News

ശബരിമല നിയന്ത്രണങ്ങളോടെ ദര്‍ശനം, ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കില്ല

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ശബരിമലയില്‍ നിയന്ത്രണങ്ങളോടെ ദര്‍ശനത്തിന്‌ അനുമതിനല്‍കാനുള്ള നിര്‍ദേശങ്ങള്‍ക്ക്‌ അംഗീകാരം നല്‍കി. കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ചാണ് ദര്‍ശനം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പരമാവധി ആയിരം പേര്‍ക്ക്‌ ദര്‍ശനം അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും മണ്ഡലവിളക്ക്‌, മകരപൂജ വിശേഷദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കും ദര്‍ശനം നടത്താം.

അതേസമയം ഓണ്‍ലൈനില്‍ പൂജകളും ദര്‍ശനവും അനുവദിക്കില്ല. ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ദേവസ്വംബോര്‍ഡും എതിര്‍ത്തു. തീര്‍ഥാടനത്തിന്റെ വ്യവസ്ഥകള്‍ അറിയിക്കാന്‍ വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ചര്‍ച്ചയിലാണ്‌ സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്‌. അതേസമയം കോവിഡ്‌ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കൂ. കോവിഡ്‌ ഇല്ലെന്ന 48 മണിക്കൂറിനുമുമ്ബുള്ള സര്‍ട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ ചെയ്യണം. നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. പരമ്ബരാഗത പാതകളില്‍ തീര്‍ഥാടനം അനുവദിക്കില്ല. പമ്ബയില്‍ കുളിക്കാനും അനുവദിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button