DeathEditor's ChoiceKerala NewsLatest NewsLocal NewsNews
കോഴിക്കോട്ട് വിദ്യാർഥി ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണുമരിച്ചു.

കോഴിക്കോട് / കോഴിക്കോട്ട് വിദ്യാർഥി ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണുമരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു- സോവി കുര്യൻ ദമ്പതികളുടെ മകനും, പാലാഴി സദ്ഭാവന സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥി പ്രയാൻ മാത്യു (15) ആണ് പാലാഴിയിലെ ഫ്ളാറ്റിൽനിന്നു വീണു മരിച്ചത്. ബൈപ്പാസിനു സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒന്പതാം നിലയിൽനിന്ന് അർധരാത്രിയിലാണു കുട്ടി വീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കുട്ടി എങ്ങനെ ഫ്ളാറ്റിൽ നിന്ന് വീണു എന്നതിനെ പറ്റി സംശയങ്ങൾ നില നിൽക്കുന്നു.