accidentDeathkeralaKerala NewsLatest NewsNews
സർവീസ് വയറിലേക്കു വീണ ഓല മാറ്റാൻ കയറി; കിണറ്റിലേക്ക് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കാസർകോട്: ഉദുമയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളിൽ സർവ്വീസ് ലൈനിൽ വീണ ഓല എടുത്ത് മാറ്റുന്നതിനിടെ കാൽ വഴുതി അശ്വിൻ കിണറിലേക്ക് വീണു. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കിണറിൽ നിന്ന് പുറത്തെടുത്ത അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരവിന്ദിന്റെയും അംബുജാക്ഷിയുടെയും മകനാണ്.
The student fell into the well while trying to change the fallen tree into the service wire; a tragic end.