Kerala NewsLatest NewsNews

പെണ്ണ് മത്സരിക്കില്ലെന്നന്ന് പറഞ്ഞു, ചേലക്കരയില്‍ ദലിത് ലീഗ് വനിതാ നേതാവെന്ന് സൂചന

തൃ​​ശൂ​​ര്‍: നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സീ​​റ്റ് വി​​ഭ​​ജ​​ന ച​​ര്‍​​ച്ച മു​​റു​​കു​​ന്ന​​തി​​നി​​ടെ തൃ​​ശൂ​​ര്‍ ജി​​ല്ല​​യി​​ല്‍ ഒ​​രു​​സീ​​റ്റ് കൂ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് മു​​സ്​​​ലിം ലീ​​ഗ്. സം​​വ​​ര​​ണ മ​​ണ്ഡ​​ല​​മാ​​യ ചേ​​ല​​ക്ക​​ര​​യാ​​ണ് ലീ​​ഗ് കോ​​ണ്‍​​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ല്‍ ഗു​​രു​​വാ​​യൂ​​ര്‍ മാ​​ത്ര​​മാ​​ണ് ജി​​ല്ല​​യി​​ല്‍ ലീ​​ഗി​​നു​​ള്ള​​ത്. വ​​നി​​ത​​ലീ​​ഗ് ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​യ​​ന്തി രാ​​ജ​​നെ മ​​ത്സ​​രി​​പ്പി​​ക്കാ​​നാ​​ണ് ചേ​​ല​​ക്ക​​ര ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തെ​​ന്നാ​​ണ് സൂ​​ച​​ന. ദ​​ലി​​ത് ലീ​​ഗ് വ​​നി​​ത​​വി​​ഭാ​​ഗം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍​​റാ​​ണ് ഇ​​വ​​ര്‍. പ​​ന​​മ​​രം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​മാ​​യി​​രു​​ന്നു.

വ​​യ​​നാ​​ട് ഇ​​ര​​ളം സ്വ​​ദേ​​ശി​​യാ​​യ ഇ​​വ​​ര്‍ ഇ​​ത്ത​​വ​​ണ പു​​ല്‍​​പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക്‌ മ​​ത്സ​​രി​​ച്ചി​​രു​​ന്നു. സ്ത്രീ​​സ്ഥാ​​നാ​​ര്‍​​ഥി​​ത്വ​​ത്തി​​ല്‍ സ​​മ​​സ്ത​​യു​​ടെ നി​​ല​​പാ​​ടെ​​ന്താ​​വു​​മെ​​ന്ന ആ​​ശ​​ങ്ക​​യാ​​ണ് ലീ​​ഗ് നേ​​തൃ​​ത്വ​​ത്തി​​നു​​ള്ള​​ത്. എ​​ന്നാ​​ല്‍, മു​​സ്​​​ലിം ഇ​​ത​​ര വ​​നി​​ത​​യാ​​ണെ​​ന്ന മ​​റു​​വാ​​ദ​​മാ​​കും ഇ​​തി​​നാ​​യി നേ​​തൃ​​ത്വം ഉ​​ന്ന​​യി​​ക്കു​​ക. സീ​​റ്റ് ന​​ല്‍​​കാ​​മെ​​ന്നാ​​ണ് കോ​​ണ്‍​​ഗ്ര​​സ് ലീ​​ഗ് നേ​​തൃ​​ത്വ​​ത്തെ പ്രാ​​ഥ​​മി​​ക ച​​ര്‍​​ച്ച​​യി​​ല്‍ അ​​റി​​യി​​ച്ച​​തെ​​ന്ന് പ​​റ​​യു​​ന്നു.

എ​​ന്നാ​​ല്‍, ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ കോ​​ണ്‍​​ഗ്ര​​സി​​ല്‍​​നി​​ന്ന്​ അ​​ഭി​​പ്രാ​​യം തേ​​ടി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍​​റും കെ.​​പി.​​സി.​​സി സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ സി.​​സി. ശ്രീ​​കു​​മാ​​ര്‍ ചേ​​ല​​ക്ക​​ര കേ​​ന്ദ്രീ​​ക​​രി​​ച്ച്‌ പ്ര​​വ​​ര്‍​​ത്ത​​നം തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

നേ​​ര​​ത്തേ കെ.​​ബി. ശ​​ശി​​കു​​മാ​​ര്‍ ഇ​​വി​​ടെ ര​​ണ്ടു​​ത​​വ​​ണ മ​​ത്സ​​രി​​ച്ച്‌ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ശ​​ശി​​കു​​മാ​​റും കെ.​​പി.​​സി.​​സി മു​​ന്‍ സെ​​ക്ര​​ട്ട​​റി എ​​ന്‍.​​കെ. സു​​ധീ​​റും ചേ​​ല​​ക്ക​​ര സീ​​റ്റി​​നാ​​യി രം​​ഗ​​ത്തു​​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button