എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം / മാർച്ച് മാസം കേരളത്തിൽ നടക്കുന്ന എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി. എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന ക്രമീകരണം ആണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ ചോദ്യങ്ങളുടെ ചോയ്സ് ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് കൂടുതൽ സമാശ്വാസ സമയം അനുവദിക്കാനും തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷവും, രണ്ടാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും ആണ് നടത്തുക. എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുന്നത്. വെള്ളിയാഴ്ച രണ്ടു മാനിക്കായിരിക്കും പരീക്ഷ. എസ്.എസ്. എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ജനുവരി 1 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുക.