കോളജിലെ കൂൺകൃഷി വിജയഗാഥ;ദേവഗിരിയുടെ “ദേവ്ഷ്റും’ കൂൺ കൃഷി ഹിറ്റ്

കോഴിക്കോട്: പഠനത്തോടൊപ്പം വരുമാനവും കണ്ടെത്താനായി കോളജിൽ കൂൺകൃഷി തുടങ്ങിയ വിദ്യാർഥികൾ അതിനെ ഒരു വിജയഗാഥയാക്കി മാറ്റിയിരിക്കുകയാണ്. ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബിഎസ്സി ബോട്ടണി വിദ്യാർഥികൾ തുടങ്ങിയ ഒരു കൊച്ചു സംരംഭമാണ് ‘ദേവ്ഷ്റും’ എന്ന ബ്രാൻഡിൽ മുന്നേറുന്ന കൂൺ കൃഷി.2 വർഷം മുൻപാണ് അന്നത്തെ മൂന്നാം വർഷ ബോട്ടണി വിദ്യാർഥികൾ കൂൺകൃഷി പ്രായോഗികമായി പരീക്ഷിക്കാൻ തുടങ്ങിയത്. അന്ന് കേവലം 15 ബഡ്‌ഡുകളുമായി തുടങ്ങിയഈ സംരംഭം ഇപ്പോൾ 90 മഷ്റും ബെഡ്ഡുകളുള്ള വിപുലമായ സംരംഭക യൂണിറ്റായി വളരുകയും “ദേവ്ഷ്റും’ എന്ന പേരിൽ വിപണിയിലെത്തുകയും ചെയ്തു.
കോളജ് മാനേജ്മെന്റ് പ്രത്യേകം നവീകരിച്ചു നൽകിയ ഒരു മുറികുളിലാണ് ഗുണമേന്മ യുള്ള കുൺ ഉൽപാദനം നടക്കുന്നത്. ബോട്ടണി വകുപ്പിന്റെ റിവോൾവിങ് ഫണ്ടിൽ നിന്നാണ് ഇതിനായുള്ള പ്രാരംഭമൂലധനം കണ്ടെത്തിയത്. ചിപ്പി കുണും ,പിങ്ക് ഓയ്സ്റ്റർ കൂണുമാണ് ഇപ്പോൾ ഇവിടെ കൃഷി ചെയ്യുന്നത്.
കൂൺ കൃഷിക്കാവശ്യമായ ബെഡ് ഒരുക്കൽ, വിത്തുനിക്ഷേപം, പരിചരണം, വിളവെടുപ്പ്, പാക്കിങ്, വിപണനം തുടങ്ങിയ എല്ലാ കാര്യങ്ങളും വിദ്യാർഥികളാണ് ചെയ്യുന്നത്. കഴിഞ്ഞ മാർച്ചിൽ 15 കിലോ യിലധികം കുൺ വിപണിയിൽ എത്തിച്ചിരുന്നു. ലാഭം, കൃഷി യിൽ പങ്കാളികളായ വിദ്യാർഥി കൾക്ക് വീതിച്ചു നൽകി. വി ദ്യാർഥികളുടെ ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത് കോളജിലെ ബോട്ടണി അധ്യാപിക ഡോ.എസ്.എൽ.സൗമ്യയാണ്
Tag: The success story of silk farming in the college; Devagiri’s ‘Devshram’ silk farming hit