രഹ്‌നയുടെ നഗ്‌ന മേനിയിലെ ചിത്രം വര സുപ്രീം കോടതിയും ജാമ്യ ഹർജി തള്ളി.

നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതിയും തളളി. നേരത്തെ കേസിൽ കേരള ഹൈക്കോടതി ജാമ്യ ഹർജി തള്ളിയിരുന്നു. പ്രാഥമിക പരിശോധനയില്‍ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് ഹര്‍ജി തളളിയത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്‌ട് പ്രകാരവും, പൊലീസ് കേസെടുത്തത്. സ്ത്രീശരീരത്തെക്കുറിച്ചുളള കപട സദാചാര ബോധത്തെയും ലൈംഗികതയെ കുറിച്ചുളള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പുറത്തുവിട്ടത്. ബോഡി ആര്‍ട്സ് ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വൈറലായതോടെ സംഭവം വിവാദമാവുകയായിരുന്നു. രഹ്നയുടെ നടപടിക്കെതിരെ നിരവധിപ്പേർ രംഗത്തുവന്നിരുന്നു. അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്നാണ് രഹ്ന ആദ്യം പറഞ്ഞിരുന്നത്. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ലെന്നും രഹ്ന പ്രതികരിച്ചിരുന്നു.