CovidLatest NewsNewsWorld

അടച്ചിട്ട മുറികളില്‍ രോഗവ്യാപന സാധ്യത കൂടുതല്‍, കോവിഡ് – 19 ന് കാരണമാകുന്ന സാർസ്–കോവ്–2 വൈറസ് പരക്കുന്നത് വായുവിലൂടെ

കോവിഡ് – 19 ന് കാരണമാകുന്ന സാർസ്–കോവ്–2 വൈറസ് പരക്കുന്നത് വായുവിലൂടെയാണെന്നതിനും ‘ശക്തമായ തെളിവു’ണ്ടെന്ന് പ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ‘ദ് ലാൻസെറ്റ്’. വായുവിലൂടെ പരക്കുന്ന വൈറസിനു പ്രതിരോധം തീർക്കാൻ പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് ആകാതെ പോകുന്നതാണ് വൻതോതിൽ വൈറസ് വ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങളിലെ ആറു വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. തുറസായ സ്ഥലങ്ങളെക്കാൾ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന സാധ്യത കൂടുതലെന്നും പഠനത്തിനു നേതൃത്വം നൽകിയ ഓക്സ്ഫഡ് സർവകലാശാലയിലെ ട്രിഷ് ഗ്രീൻഹൾഗ് പറയുന്നു.

വെന്റിലേഷൻ ഉറപ്പാക്കിയ മുറികളിൽ രോഗവ്യാപനം കുറവാണെന്നും പഠനത്തിൽ സൂചനയുണ്ട്. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ കാര്യമായി കാണാത്തവരിൽ നിന്നാണ് നാൽപതു ശതമാനത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

രോഗവാഹകരുടെ തുമ്മലിലും മറ്റും ഉണ്ടാകുന്ന വലിയ കണങ്ങളിൽ നിന്ന് രോഗവ്യാപനം കാര്യമായി ഉണ്ടാകുന്നതായി കണ്ടെത്താനായില്ലെന്നും പഠനത്തിൽ സൂചനയുണ്ട്.

വായുജന്യരോഗമായി തന്നെ കണക്കാക്കി കോവിഡിന് പ്രതിരോധനടപടികൾ ഏർപ്പെടുത്തുന്നതിൽ ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങൾ ശ്രമിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button