വാളയാർ കേസ് സിബിഐക്ക് വിട്ടു.

കൊച്ചി/ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച വാളയാർ കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം ഉണ്ടായത്. കേസ് സിബിഐയ്‌ക്ക് വിട്ടതായി മുഖ്യമന്ത്രി അറിയിക്കുകയാണ് ഉണ്ടായത്.
വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നതാണ്. കേസിൽ പുനർ വിചാരണ വേണമെന്നും പുനരന്വേഷണത്തിന് വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന് പിറകെ ഇരകളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കേരള പോലീസോ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും, കേസ് സിബിഐക്ക് വിട്ടാല്‍ മാതമേ കേസിലെ സത്യം പുറത്തുവരികയുള്ളൂ എന്നായിരുന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നത്.