CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews
ഐ.ജി പി.വിജയന്റെ പേരില്‍ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട്, പതിനേഴുകാരന്‍ അറസ്റ്റിലായി.

തിരുവനന്തപുരം/ ഐ.ജി പി.വിജയന്റെ പേരില്‍ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരന്‍ അറസ്റ്റിലായി. ചിലര്‍ തന്റെ വ്യാജ ഫേസ്‍ബുക്ക് ഐഡി സൃഷ്ടിച്ചതായും ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും ഐ.ജി വിജയൻ നേരത്തെ വെളിപ്പെടു ത്തിയിരുന്നു. താന്‍ ആര്‍ക്കും അത്തരം ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കാറി ല്ലെന്നും ഇത്തരം വ്യാജ ഐ.ഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കരുതെന്നുമായിരുന്നു ഐ ജി വിജയൻ ഫേസ് ബുക്കിലൂ ടെയും മറ്റും മുന്നറിയിപ്പ് നൽകിയിരുന്നത്. പൊലീസ് ഉദ്യോഗസ്ഥ രുടെ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്നത് ഉത്തരേ ന്ത്യയിലെ വന്‍ സംഘമാണെന്ന്ഇത് സംബന്ധിച്ചു അന്വേഷണം നടത്തിയ സംഘം കണ്ടെത്തിയിരിക്കുകയാണ്.