പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ സഹായവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ക്ഷേമ, ക്ഷേമനിധി പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് സഹായം.
14,78, 236 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലാ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാര്‍മാര്‍ തയ്യാറാക്കും. ഗുണഭോക്താവിന് ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖയോ ഹാജരാക്കി സഹായം കൈപ്പറ്റാവുന്നതാണ്.
സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെന്‍ഡര്‍മാരുടേയും ഉത്സവ ബത്ത ആയിരം രൂപ വര്‍ധിപ്പിച്ചു. അതേസമയം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ വീതം പ്രത്യേക ധനസഹായമായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.