Kerala NewsLatest NewsNews

തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി പാര്‍വതി രംഗത്തിറങ്ങുമോ? പിന്നില്‍ സിനിമാ പ്രവര്‍ത്തകര്‍

മലയാള സിനിമയില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ളതും പല വിഷയങ്ങളിലും തുറന്ന നിലപാടും പ്രഖ്യാപിക്കുന്ന നടിയാണ് പാര്‍വതി. നടി പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തുന്നു. കോഴിക്കോട് സ്വദേശിയായ പാര്‍വതിയെ ഇവിടെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിച്ചാലും അദ്ഭുതപ്പെടാനില്ല. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ച പ്രമുഖ നടിമാരില്‍ ഒരാളായിരുന്നു പാര്‍വതി. ഇതെല്ലാം അവരെ മത്സരിപ്പിക്കാനുള്ള അനുകൂല ഘടകങ്ങളാണ്.

സിപിഎം ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകരാണ് നടിയെ മത്സരിപ്പിക്കാനായി ചരടുവലിക്കുന്നത്. മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇതുവരെ സമൂഹ മധ്യത്തിലോ പാര്‍ട്ടിക്ക് വേണ്ടിയോ പ്രവര്‍ത്തിച്ച പരിചയം പാര്‍വതിക്കില്ല. അതുകൊണ്ട് എത്രത്തോളം ഈ നീക്കം ചെയ്യുമെന്ന് വ്യക്തമല്ല. നേരത്തെ സിനിമാ താരങ്ങളായ മുകേഷും ഗണേഷ് കുമാറും സിനിമാ താരങ്ങളായി ഇടതുമുന്നണിക്കൊപ്പമുണ്ട്. അതേസമയം പാര്‍വതിയുടെ നിലപാട് അനുകൂലമായാല്‍ വിജയസാധ്യതയുള്ള മണ്ഡലം തന്നെ നല്‍കിയേക്കും.

കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ഷക സമരത്തെ പിന്തുണച്ച്‌ പാര്‍വതി സംസാരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം മൗനം പാലിച്ചിരിക്കുന്ന സമയത്തായിരുന്നു നടിയുടെ പ്രതികരണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കം റിഹാനയുടെ ട്വീറ്റിനെതിരെ എത്തിയതാണ് യഥാര്‍ത്ഥ പ്രൊപ്പഗണ്ട എന്നും നടി തുറന്നടിച്ചിരുന്നു. പൊതുനിലപാടുകള്‍ കാരണമാണ് അവരെ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം സൂചിപ്പിക്കുന്നു. അതേസമയം പാര്‍വതി ഈ തീരുമാനത്തോട് അനുകൂല തീരുമാനമെടുക്കുമോ എന്ന് ഉറപ്പില്ല.

കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദം തൊട്ട് നടിക്കെതിരെ വലിയൊരു വിഭാഗം സൈബര്‍ ആക്രമണം തുടരുന്നുണ്ട്. വിവിധ നടന്മാരുടെ സംഘടനകളാണ് ഇതിന് പിന്നില്‍. അതുകൊണ്ട് പാര്‍വതിയെ മത്സരിപ്പിച്ചാലും ഈയൊരു വിഭാഗത്തിന്റെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നാണ് ഉറപ്പാണ്. തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രനെ മേയറാക്കിയ സര്‍പ്രൈസ് നീക്കം പോലെയാണ് ഇതെന്നാണ് സിപിഎം സൂചിപ്പിക്കുന്നത്. എന്നാല്‍ നെഗറ്റവിറ്റി നടിയെ ചുറ്റിപ്പറ്റിയുണ്ട്. അതുകൊണ്ട് വളരെ സൂക്ഷിച്ച്‌ മാത്രം നിലപാടെടുക്കാനാണ് സിപിഎം ശ്രമം. ഇല്ലെങ്കില്‍ അത് തിരിച്ചടിക്കാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button