Latest NewsNationalNews
തിങ്കളാഴ്ച നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റിവച്ചു
ന്യൂഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ച തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റിവച്ചു. കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രക്ഷോഭ കാലത്ത് കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരുകള്‍ക്കും റെയില്‍വേക്കും നിര്‍ദേശം നല്‍കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും മിനിമം താങ്ങുവില, പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം, ലഖിംപുര്‍ വിഷയം എന്നിവയില്‍ തീരുമാനം പ്രഖ്യാപിക്കുന്നവരെ പ്രക്ഷോഭം തുടരും. സമരത്തിലെ അടുത്ത ഘട്ടത്തെ കുറിച്ച് ഡിസംബര്‍ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.