‘തലൈവന്‍ തലൈവി’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി; ആക്ഷന്‍ റൊമാന്റിക്ക് കോമഡി ചിത്രമായിരിക്കും

വിജയ് സേതുപതിയും നിത്യ മേനോനും ജോഡികളായി എത്തുന്ന ‘തലൈവന്‍ തലൈവി’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ഇരുവരും വേഷമിടുന്നത്. ആക്ഷന്‍ റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ഹിറ്റ്മേക്കര്‍ പാണ്ഡിരാജാണ് തലൈവന്‍ തലൈവിയുടെ രചനയും സംവിധാനവും. തമിഴിലെ പ്രമുഖ ബാനറായ സത്യജ്യോതി ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു. ജൂലൈ 25നാണ് തലൈവന്‍ തലൈവി തിയേറ്ററുകളിലേക്ക് എത്തുന്നത്. സന്തോഷ് നാരായണന്‍ ഒരുക്കിയ സിനിമയിലെ പാട്ടുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാളത്തില്‍ നിന്ന് ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. യോഗി ബാബു, ആര്‍.കെ.സുരേഷ്, ശരവണന്‍, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയന്‍, മൈനാ നന്ദിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ് ആണ്. നൃത്തസംവിധാനം ബാബ ഭാസ്‌കര്‍.
#The trailer of the film was released by Thalavan Thalai Action romante will be the comedy image